Auto

ഓട്ടോ ഓടിക്കാനും എല്‍എംവി ലൈസന്‍സ്; ത്രീവീലര്‍ ലൈസന്‍സ് ഇനിയില്ല

എല്‍എംവി ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനി മുതല്‍ ഓട്ടോറിക്ഷകളും ഓടിക്കാം. കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം ഓട്ടോറിക്ഷകള്‍ ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി. രാജ്യവ്യാപക ലൈസന്‍സ് വിതരണശൃംഖലയായ സാരഥിയിലേക്ക് സംസ്ഥാനവും മാറിയതോടെയാണ് ത്രീവീലര്‍ ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാരഥിയില്‍ ഓട്ടോറിക്ഷ എന്ന വിഭാഗമില്ല. പകരം ടാക്‌സികള്‍ക്കെല്ലാം ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സാണ് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ നിലവില്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈസന്‍സുള്ളവര്‍ക്ക് പുതിയ ഭേദഗതി ബാധകമായിരിക്കില്ല. ഇവരുടെ ലൈസന്‍സ് പുതുക്കുമ്പോള്‍ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ഇ-റിക്ഷ ലൈസന്‍സ് ലഭിക്കും. എല്‍പിജി, ഡീസല്‍, പെട്രോള്‍, വൈദ്യുതി ഓട്ടോറിക്ഷകള്‍ ഇ-റിക്ഷ ലൈസന്‍സ് ഉപയോഗിച്ച് ഓടിക്കാം. ഇതിന് സാധുത നല്‍കുന്ന ഉത്തരവിറക്കും.

ഓട്ടോറിക്ഷകള്‍ ഓടിക്കുന്നതിന് പ്രത്യേക പരിശീലനം ആവശ്യമാണെന്നും, ത്രീവീലര്‍ ലൈസന്‍സ് നിലനിര്‍ത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ചിരുന്നില്ല. ക്വാഡോ സൈക്കിള്‍ എന്ന പുതുവിഭാഗത്തില്‍ ചെറു നാലുചക്രവാഹനങ്ങള്‍ ഇറങ്ങിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക ലൈസന്‍സ് വേണ്ടെന്ന് തീരുമാനിച്ചത്.

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

ലുലുവിൽ ചക്ക ഉത്സവം

യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

SCROLL FOR NEXT