Auto

ബിഎംഡബ്ല്യു ഏഴാം തലമുറ 3 സീരിസ്, പ്രത്യേകതകള്‍  

THE CUE

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏഴാംതലമുറ 3 സീരീസ് ഇന്ത്യന്‍ വിപണിയില്‍ എത്തി. മുന്‍മോഡലില്‍നിന്ന് നിരവധി മാറ്റങ്ങളോടെയാണ് പുതിയ 3 സീരീസ് എത്തിയിരിക്കുന്നത്. 5 സീരീസ്, 7 സീരീസ് മോഡലുകള്‍ നിര്‍മ്മിച്ച അതേ ക്ലസ്റ്റര്‍ ആര്‍ക്കിടെക്ച്ചര്‍ (ക്ലാര്‍) പ്ലാറ്റ്‌ഫോമില്‍ ജി20 എന്ന കോഡ് പേരില്‍ തന്നെയാണ് ഏഴാം തലമുറ ബിഎംഡബ്ല്യു 3 സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്.

എഫ്30 എന്ന ആറാം തലമുറ 3 സീരീസിനേക്കാള്‍ വലുപ്പം കൂടുതലുണ്ട് പുതുതലമുറക്ക്. നരത്തെയുണ്ടായിരുന്ന വൃത്താകൃതിയുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് പകരം ഇപ്പോള്‍ 'യു' ആകൃതിയുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ്. മാത്രമല്ല മറ്റു മോഡലുകളില്‍ നിന്നും വ്യത്യസ്തമായി 55 കിലോഗ്രാമോളം ഭാരവും കുറച്ചിട്ടുണ്ട് ഈ മോഡലിന്.

8.8 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനാണ് 320ഡി സ്‌പോര്‍ട്ട് വേരിയന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10.25 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് 320ഡി ലക്ഷ്വറി ലൈന്‍, 330ഐ എം സ്‌പോര്‍ട്ട് എന്നീ വേരിയന്റുകള്‍ക്ക്. എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ,ടെയ്ല്‍ലൈറ്റുകളും, 3 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സണ്‍റൂഫ്, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, പാര്‍ക്കിംഗ് കാമറ തുടങ്ങിയവ പുതിയ ബിഎംഡബ്ല്യു 3 സീരീസിന്റെ പ്രത്യേകതകളാണ്.

റോട്ടറി ഡയല്‍, ടച്ച്പാഡ്, ടച്ച്‌സ്‌ക്രീന്‍, വോയ്‌സ് കമാന്‍ഡുകള്‍, ആംഗ്യങ്ങള്‍ എന്നിവയിലൂടെ ബിഎംഡബ്ല്യു ഐഡ്രൈവ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷനെ നിയന്ത്രിക്കാനാവും.

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് പുതിയ ബിഎംഡബ്ല്യു 3 സീരീസിന്റെ മറ്റൊരു പ്രത്യേകത. 330ഐ പെട്രോള്‍ എന്‍ജിന്‍ 258 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേസമയം 320ഡി ഡീസല്‍ എന്‍ജിന്‍ 190 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. രണ്ട് എന്‍ജിനുകളിലും 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT