The Money Maze

വിദേശത്തു നിന്ന് എത്ര സ്വര്‍ണ്ണം കൊണ്ടുവരാനാകും? THE MONEY MAZE

ശ്രീജിത്ത് എം.കെ.

വിദേശത്ത് നിന്ന് ഒരാള്‍ക്ക് കൊണ്ടുവരാനാകുന്ന സ്വര്‍ണ്ണത്തിന്റെ അളവ് എത്രയാണ്? പ്രവാസികള്‍ നിരന്തരം അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ് ഇത്. ആറ് മാസത്തോളം വിദേശത്ത് താമസിച്ചവര്‍ക്കോ ഒസിഐ കാര്‍ഡ് ഉടമകള്‍ക്കോ ഡ്യൂട്ടി അടച്ച് നിയമാനുസൃതം ഒരാള്‍ക്ക് വിദേശത്ത് നിന്ന് കൊണ്ടുവരാനാകുന്ന സ്വര്‍ണ്ണത്തിന്റെ അളവ് 1000 ഗ്രാം വരെയാണ്. ഡ്യൂട്ടി അടക്കാതെ കൊണ്ടുവരാവുന്നത് ബാഗേജ് റൂള്‍സ് അനുസരിച്ചുള്ള സ്വര്‍ണ്ണം മാത്രമാണ്. ശരീരത്തില്‍ ധരിക്കുന്ന സ്വര്‍ണ്ണവും ഈ പരിധിയില്‍ പെടും. പുരുഷന് 20 ഗ്രാമും സ്ത്രീക്ക് 40 ഗ്രാമുമാണ് അനുവദനീയമായ പരിധി. എന്നാല്‍ ഇതിന് മറ്റു നിയന്ത്രണങ്ങള്‍ കൂടിയുണ്ട്. പുരുഷന് 20 ഗ്രാം അല്ലെങ്കില്‍ 50,000 രൂപയുടെ സ്വര്‍ണ്ണം, സ്ത്രീക്ക് 40 ഗ്രാം അല്ലെങ്കില്‍ ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണം എന്നിങ്ങനെയാണ് റൂള്‍ പറയുന്നത്. കൂടാതെ സമ്മാനമായി ലഭിക്കുന്ന സ്വര്‍ണ്ണത്തിന് നികുതി നല്‍കേണ്ടതായുണ്ടോ? സ്വര്‍ണ്ണം വാങ്ങിയതിന്റെ ബില്ലുകള്‍ സൂക്ഷിച്ചു വെക്കേണ്ടതുണ്ടോ? സ്വര്‍ണ്ണം വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് ആവശ്യമാകുമോ? കൈവശം വെക്കാവുന്ന സ്വര്‍ണ്ണത്തിന് പരിധിയുണ്ടോ തുടങ്ങിയ വിഷയങ്ങള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT