Tech

തൊഴില്‍ അന്വേഷികള്‍ക്കായി ഗൂഗിള്‍, കോര്‍മോ ജോബ് സെര്‍ച്ച് ആപ്പ് ഇന്ത്യയില്‍

THE CUE

ഇന്ത്യയിലെ തൊഴില്‍ അന്വേഷികളെ ലക്ഷ്യം വച്ച് ജോബ് സെര്‍ച്ച്ആപ്പുമായി ഗൂഗിള്‍ എത്തുന്നു. തുടക്കക്കാരായ തൊഴിലന്വേഷകരെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഗൂഗിളിന്റെ കോര്‍മോ ആപ്പ് വെള്ളിയാഴ്ച്ച മുതല്‍ ഔദ്യോഗികമായി രാജ്യത്ത് ലഭ്യമാകും. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിലും ഈ വര്‍ഷം തുടക്കത്തില്‍ ഇന്ത്യോനേഷ്യയിലും ലഭ്യമാക്കിയ കോര്‍മോ ആപ്പിലൂടെ 50,000ത്തോളം തൊഴിലന്വേഷകര്‍ക്ക് ജോലി നേടിക്കൊടുക്കാന്‍ സാധിച്ചുവെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.

കമ്പനികള്‍ക്കാവശ്യമുള്ള തരം തൊഴിലാളികളെയും തൊഴിലന്വേഷകര്‍ക്ക് ആവശ്യമുള്ള തരം കമ്പനികളെയും പരസ്പരം ലഭ്യമാക്കികൊണ്ടാണ് കോര്‍മോ പ്രവര്‍ത്തിക്കുന്നതെന്നും ഗൂഗിള്‍ വ്യക്തമാക്കി.

ഈ ആപ്പിലൂടെ തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും എളുപ്പത്തില്‍ അന്വേഷിക്കുന്നത് കണ്ടെത്താന്‍ സാധിക്കും.മാത്രമല്ല തൊഴിലന്വേഷകര്‍ക്ക് വേഗത്തില്‍ ഡിജിറ്റല്‍ ബയോഡേറ്റകള്‍ തയ്യാറാക്കാനും സൗജന്യ ട്രെയിനിങ് കണ്ടന്റുകള്‍ വീഡിയോ, ആര്‍ട്ടിക്കിള്‍, കോഴ്സുകള്‍ എന്നിവ കൈകാര്യം ചെയ്യാനും ആപ്പിലൂടെ സാധിക്കും. ആപ്പില്‍ ഒരു ഗൂഗിള്‍ ജോബ് സെര്‍ച്ച് ഓപ്ഷന്‍ ആണ് ഉള്ളത്. അതിലൂടെ ആവശ്യമായ തൊഴിലുകളുടെ ലിസ്റ്റ് അന്വേഷകര്‍ക്ക് നേരിട്ട് ലഭ്യമാകും.

ഗൂഗിളിന്റെ പ്രൊജക്ടുകള്‍ തയ്യാറാക്കുന്ന പ്ലേഗ്രൗണ്ടായ ഗൂഗിള്‍ ഏരിയ 120 ആണ് കോര്‍മോ ആപ്പിനേയും വികസിപ്പിച്ചരിക്കുന്നത്. ഇന്ത്യയിലെ തൊഴിഴില്ലായ്മ സെന്റര്‍ ഫോര്‍ മോണിറ്ററിങ് എക്കണോമിയുടെ കണക്കുപ്രകാരം 7.6 ശതമാനമാണ്. ഇന്ത്യന്‍ മാര്‍ക്കറ്റിലേയ്ക്കുള്ള ഗൂഗിളിന്റെ പുതിയ ചുവടുവയ്പ്പും ഈ തൊഴിഴിലായ്മ നിരക്കും വര്‍ധിച്ചുവരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണവുമാണ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT