Sports

‘തോല്‍പിക്കാന്‍ ശേഷിയുണ്ട്; ഇന്ത്യയ്‌ക്കെതിരെ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്ന് ഷാക്കിബ്

THE CUE

സതാംപ്ടണ്‍ ഏകദിനത്തില്‍ അഫ്ഗാനെ 62 റണ്‍സിന് തോല്‍പിച്ചതോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനവുമായി സെമി സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് ബംഗ്ലാദേശ്. അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ത്യയേയും പാകിസ്താനേയും ബംഗ്ല കടുവകള്‍ നേരിടും. ജൂലൈ രണ്ടിനാണ് നീലപ്പടയുമായുള്ള മത്സരം. കോഹ്‌ലിയേയും സംഘത്തേയും തോല്‍പിക്കാന്‍ ശേഷിയുള്ള ടീമാണ് ബംഗ്ലാദേശെന്ന കാര്യത്തില്‍ ഷാക്കിബ് അല്‍ ഹസന് തെല്ലും സംശയമില്ല. ഇന്ത്യയാണ് കിരീട സാധ്യതയുള്ള മികച്ച ടീമെങ്കിലും തങ്ങള്‍ പരമാവധി പുറത്തെടുക്കുമെന്ന് ബംഗ്ല ഓള്‍ റൗണ്ടര്‍ പറഞ്ഞു.

ഇന്ത്യയെ തോല്‍പിക്കാന്‍ ഞങ്ങളുടെ ബെസ്റ്റ് ക്രിക്കറ്റ് പുറത്തെടുക്കണം. അവര്‍ക്ക് കാര്യങ്ങള്‍ കൈയിലാക്കാന്‍ ശേഷിയുള്ള ലോകോത്തര കളിക്കാരുണ്ട്. അവരെ നേരിടാന്‍ വേണ്ടുന്ന ശേഷിയുള്ള ടീമാണ് ബംഗ്ലാദേശ്.
ഷാക്കിബ് അല്‍ ഹസന്‍

476 റണ്‍സ് അടിച്ചുകൂട്ടി ഉജ്ജ്വല ഫോമിലാണ് ഷാക്കിബ് അല്‍ ഹസന്‍. നിലവില്‍ ലോകകപ്പ് ടോപ് സ്‌കോററും ഷാക്കിബ് തന്നെ. അഫ്ഗാനെതിരെ അര്‍ധസെഞ്ചുറി (51) നേടിയ 32കാരന്‍ 10 ഓവര്‍ എറിഞ്ഞ് 29 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളും വീഴ്ത്തി. ഇതോടെ ഒരു ലോകകപ്പ് മത്സരത്തില്‍ അഞ്ച് വിക്കറ്റുകളും ഫിഫ്റ്റിയും നേടുന്ന രണ്ടാമത്തെ കളിക്കാരന്‍ എന്ന ചരിത്രനേട്ടവും ഷാക്കിബിന് സ്വന്തമായി. 2011 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ സമാന നേട്ടം കൈവരിച്ച യുവരാജ് സിങ്ങാണ് ഷാക്കിബിന്റെ മുന്‍ഗാമി.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT