Sports

ഒറ്റയ്ക്ക് മൈതാനം ചുറ്റിയോടി സര്‍ഫറാസ്; പരിഹാസങ്ങള്‍ക്ക് സോറി പറഞ്ഞ് ആരാധകര്‍  

THE CUE

ലോകകപ്പില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് ശേഷം കടുത്ത പരിഹാസങ്ങളാണ് പാക് ക്രിക്കറ്റ് ടീം നായകന്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്. ലണ്ടനിലെ മാളില്‍ മകനോടൊപ്പം സഞ്ചരിക്കവെ പാക് ആരാധകരില്‍ ഒരാള്‍ 'പന്നിയെ പോലെ തടിച്ചവന്‍' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. പിന്നാലെ സര്‍ഫറാസിനെ പിന്തുണച്ച് വലിയൊരു വിഭാഗം ക്രിക്കറ്റ് പ്രേമികള്‍ രംഗത്തെത്തി. സര്‍ഫറാസ് അഹമ്മദ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാവുകയും ചെയ്തിരുന്നു.

ഇന്നലെ ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തില്‍ ജയിച്ചതോടെ സര്‍ഫറാസിനോടുള്ള സ്‌നേഹം ഇരട്ടിച്ചിരിക്കുകയാണ് പാക് ആരാധകര്‍ക്ക്. പരിഹാസങ്ങള്‍ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് പുതിയ ക്യാംപെയ്ന്‍ നടക്കുന്നത്. സര്‍ഫറാസ് അഹമ്മദ്, വി ഹാവ് വി വില്‍, സര്‍ഫറാസിനൊപ്പം തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. ഏകദിനമത്സരത്തിന് മുമ്പ് സര്‍ഫറാസ് ഒറ്റയ്ക്ക് മൈതാനം ചുറ്റിയോടുന്ന വീഡിയോയും സോറി സര്‍ഫറാസ് പ്ലക്കാര്‍ഡുമായി പാക് ആരാധകന്‍ ഗാലറിയില്‍ നില്‍ക്കുന്ന ചിത്രവും വൈറലാണ്.

49 റണ്‍സിനാണ് പാകിസ്താന്റെ ജയം. 309 വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 259 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

തന്നെ 'തലച്ചോറില്ലാത്തവന്‍' എന്ന് വിളിച്ച മുന്‍താരം ഷോയ്ബ് അക്തറിന് പാക് ക്യാപ്റ്റന്‍ മറുപടി നല്‍കിയിരുന്നു. ടിവിയില്‍ ഇരിക്കുന്ന ചിലരുണ്ടെന്നും തങ്ങള്‍ ദൈവം ആണെന്നാണ് അവര്‍ കരുതുന്നതെന്നും സര്‍ഫറാസ് അഹമ്മദ് പറഞ്ഞു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT