Sports

ധോണിയെ ഏഴാമനാക്കിയതിന്റെ കാരണം വിശദീകരിച്ച് രവി ശാസ്ത്രി ; വിമര്‍ശനങ്ങളില്‍ മറുപടി 

THE CUE

ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ മഹേന്ദ്രസിങ് ധോണിയെ ഏഴാമനായി ഇറക്കിയത് ടീം ഒന്നടങ്കം എടുത്ത തീരുമാനമെന്ന് കോച്ച് രവിശാസ്ത്രി. ധോണിയെ വൈകി ഇറക്കിയതിനെതിരെ മുന്‍ താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം. ന്യൂസിലാന്‍ഡിനെ 50 ഓവറില്‍ 8 വിക്കറ്റിന് 239 റണ്‍സില്‍ ഇന്ത്യ തളച്ചിരുന്നെങ്കിലും 240 റണ്‍ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ടീം 18 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. 24 റണ്‍സിനിടെ ഇന്ത്യയ്ക്ക് 4 മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായി. എന്നാല്‍ 77 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 50 റണ്‍സ് എടുത്ത ധോണിയുമാണ് ഇന്ത്യയ്ക്കുവേണ്ടി പൊരുതി നിന്നത്.

ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 116 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ആറിന് 92 എന്ന നിലയില്‍ നിന്ന് 7 ന് 208 എന്ന നിലയിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ ധോണി ജഡേജ കൂട്ടുകെട്ടിന് സാധിച്ചിരുന്നു. പക്ഷേ 18 റണ്‍സകലെ ഇന്ത്യ വീണു. ധോണിയെ ഏഴാമനായി ഇറക്കുകയെന്നത് എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമാണ്. എല്ലാവരും ഇതേ അഭിപ്രായക്കാരായിരുന്നു. ധോണി ആദ്യം വന്ന് പുറത്തായാല്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്‍തുടരുന്നതില്‍ പ്രതിസന്ധി നേരിടും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്തത്. ധോണിയുടെ അനുഭവസമ്പത്ത് അവസാനമാണ് ആവശ്യമായിരുന്നത്.

മികച്ച ഫിനിഷറാണ് ധോണി. അദ്ദേഹത്തെ ഏഴാമനായി ഉപയോഗിച്ചതില്‍ വ്യക്തതയുണ്ടെന്നും ശാസ്ത്രി പറഞ്ഞു. മുന്‍നിര തകര്‍ന്നപ്പോള്‍ ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഇറങ്ങിയ ശേഷമായിരുന്നു ധോണി എത്തിയത്. എന്നാല്‍ ധോണി അഞ്ചാം നമ്പറില്‍ എത്തിയിരുന്നെങ്കില്‍ മത്സരഫലം ഒരുപക്ഷേ മാറുമായിരുന്നുവെന്നാണ് സച്ചിന്‍ പ്രതികരിച്ചത്. ധോണി നേരത്തേ ഇറങ്ങേണ്ടിയിരുന്നുവെന്നും ഇന്നിംഗ്‌സില്‍ ഉടനീളം ബാറ്റ് ചെയ്യാന്‍ താരത്തിന് സാധിക്കുമായിരുന്നുവെന്നും സൗരവ് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു.ധോണിയെ താഴേക്ക് ഇറക്കിയത് തന്ത്രപരമായ പിഴവാണെന്നായിരുന്നു വിവിഎസ് ലക്ഷ്മണിന്റെ പ്രതികരണം.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT