Football

‘നാട്ടിലെ ചെക്കന്മാര് സ്വൈര്യം തരൂല മെസ്സിയെ’; വൈറലായി മലയാളി ആരാധകന്റെ വീഡിയോ 

THE CUE

അർജന്റീനയും ബ്രസീലും തമ്മിലുള്ള ക്ലാസിക് പോരാട്ടങ്ങളിൽ വീറും വാശിയോടെ കളത്തിൽ പൊരുതുന്ന താരങ്ങളേക്കാൾ ആവേശം ടീമിന്റെ ആരാധകർക്കുണ്ടാവാറുള്ളത് പതിവാണ്. പരസ്പരം പോരടിച്ചും വെല്ലുവിളിച്ചും മത്സരത്തിന് മുൻപ് തന്നെ ആരാധകർ കോളിളക്കം സൃഷ്ടിക്കും. ജയിക്കുന്ന ടീമിന്റെ ആരാധകർ വിജയം ആഘോഷിക്കുന്നതിനോടൊപ്പം എതിരാളികളെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് ഫുട്ബോൾ പ്രേമികൾക്ക് ഒരു ഹരമാണ്.

സൗദി അറേബ്യയിലെ റിയാദിൽ നടന്ന അർജന്റീനയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടയിലെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പെനാൽറ്റി കിക്ക്‌ എടുക്കാനെത്തിയ അർജന്റീനയുടെ ലയണൽ മെസ്സിയോട് ഗോളടിക്കല്ലേ എന്ന് വിളിച്ച് പറയുന്ന ഒരു മലയാളി ആരാധകന്റെ വിഡിയോയാണ് വൈറലായത്. 'അടിക്കല്ലേ മെസ്സിയെ, ഗോളടിക്കല്ലേ മെസ്സിയെ, നാട്ടിലെ ചെക്കന്മാര് സ്വൈര്യം തരൂല മെസ്സിയെ', എന്നായിരുന്നു ആരാധകൻ അലറി വിളിച്ചത്.

വിലക്ക് കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ സൂപ്പർ താരം മെസ്സിയുടെ പെനാലിറ്റിയിലാണ് അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ തോൽപ്പിച്ചത്. മെസ്സി എടുത്ത പെനാൽറ്റി കിക്ക്‌ ഗോളി അലിസൺ ബെക്കർ തടഞ്ഞെങ്കിലും റീബൗണ്ടിലൂടെ മെസ്സി ഗോൾ നേടി. മറുവശത്ത് ബ്രസീൽ താരം ഗബ്രിയേൽ ജിസ്യൂസ് പെനാൽറ്റി പാഴാക്കുകയും ചെയ്തു. എന്തായാലും മെസ്സിയോട് ഗോളടിക്കല്ലേ എന്ന് പറയുന്ന മലയാളി ആരാധകന്റെ വീഡിയോ അർജന്റീന ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT