Football

വിജയമില്ലാതെ തുടർച്ചയായ ആറ് മത്സരങ്ങൾ; കൊച്ചിയിൽ കടം വീട്ടുമെന്ന പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ

THE CUE

തുടർച്ചയായി ആറ് മത്സരങ്ങളിൽ വിജയം കാണാതെയുള്ള ബ്ലാസ്റ്റേഴ്സിന്റെ മോശം കുതിപ്പിന് ഇന്ന് അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയിൽ ആരാധകർ. അഞ്ചാം ഹോം മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ജംഷഡ്‌പൂർ എഫ് സിയാണ്. ജയിച്ചാൽ ജംഷഡ്പൂരിന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താം. എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം വീണ്ടെടുക്കാൻ ജയം ഇന്ന് അനിവാര്യമാണ് .

പരുക്കുകളാണ് ഈ സീസണിൽ ക്ലബ്ബിന് തിരിച്ചടിയായത്. പ്രമുഖ താരങ്ങളെല്ലാം പരുക്കിന്റെ പിടിയിലായതോടെ ഒരു മികച്ച പ്ലെയിങ് ഇലവനെ കളത്തിലിറക്കാൻ കോച്ച് എൽകോ ഷാട്ടോരിക്ക് കഴിഞ്ഞിട്ടില്ല. മാരിയോ ആർക്കെസും ബർതലോമിയോ ഓഗ്ബെച്ചെയും ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. മധ്യ നിരയുടെയും മുന്നേറ്റ നിരയുടെയും പാളിച്ചകൾ പരിഹരിച്ച് പന്ത് വല കുലുക്കിയാൽ മാത്രമേ കേരളത്തിന് ജയിക്കാനാകൂ. മറുവശത്ത് ജംഷഡ്പൂർ നിരയിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത് ഇന്നിറങ്ങും. ബ്ലാസ്റ്റേഴ്‌സ് ആരാധകർ എങ്ങനെ വരവേൽക്കുമെന്നോർത്ത് ആശങ്കയില്ലെന്ന് വിനീത് പറഞ്ഞു.

മുംബൈക്കെതിരെയും ഗോവയ്‌ക്കെതിരെയും ജയത്തിനരികെയെത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ ഗോൾ വഴങ്ങി സമനില ഏറ്റുവാങ്ങുകയായിരുന്നു. ഇനിയും വിജയതീരമണിഞ്ഞില്ലെങ്കിൽ കാണികളും കൈവിട്ട് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ടുള്ള പോക്ക് ദുഷ്കരമാകും. ഐ എസ് എല്ലിൽ ഇതുവരെ ജംഷഡ്പൂരിനെതിരെ കേരള വിജയം കണ്ടിട്ടില്ല. ഇരു ടീമും ഇതിന് മുൻപ് നാല് തവണ ഏറ്റുമുട്ടി. മൂന്നെണ്ണം സമനിലയിൽ അവസാനിച്ചപ്പോൾ ഒരു മത്സരം ജംഷഡ്പൂർ വിജയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

'രത്ന ശാസ്ത്രം' ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ പ്രകാശനം

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT