ലയണല്‍ മെസ്സി   
Football

‘അവസാന സീസണിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും’ ; മെസ്സിക്ക് ക്ലബ്ബ് വിടാമെന്ന് ബാഴ്‌സലോണ

THE CUE

അവസാന സീസണിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും ക്ലബ്ബ് വിടാന്‍ മെസ്സിക്ക് അനുവാദമുണ്ടെന്ന് ബാഴ്‌സലോണ ക്ലബ്ബ്. ചാവി, പ്യുയോള്‍, ഇനിയേസ്റ്റ എന്നിവരുടെ കാര്യത്തിലും ഇതേ നിലപാടായിരുന്നു തങ്ങള്‍ക്കെന്നും ഭാവിയേക്കുറിച്ചോര്‍ത്ത് ക്ലബ്ബിന് ആശങ്കയില്ലെന്നും ബാഴ്‌സ പ്രസിഡന്റ് ജോസപ് മരിയ ബര്‍ത്തോമിയു വ്യക്തമാക്കി.

മെസ്സിയ്ക്ക് 2020-21 സീസണ്‍ വരെ കരാറുണ്ട്. പക്ഷെ അദ്ദേഹത്തിന് അവസാന സീസണിന് മുമ്പ് തന്നെ ക്ലബ്ബ് വിടാനുള്ള അവകാശമുണ്ട്.
ബര്‍ത്തോമിയു

ചാവി, പുയോള്‍, ഇനിയേസ്റ്റ എന്നിവരുമായിട്ടുള്ള അവസാന കരാറുകളും ഇങ്ങനെയായിരുന്നു. ഈ കളിക്കാരെല്ലാം ആ സ്വാതന്ത്ര്യം അര്‍ഹിക്കുന്നവരാണ്. പക്ഷെ ആശങ്കപ്പെടേണ്ടതില്ല. അവര്‍ ബാര്‍സയോട് ഏറെ പ്രതിബദ്ധതയുള്ളവരാണ്. 2021 വരേയും അതിന് ശേഷവും മെസ്സി ബാഴ്‌സയില്‍ കളിക്കണമെന്നാണ് ആഗ്രഹം. തങ്ങള്‍ നല്ല ആത്മവിശ്വാസത്തിലാണെന്നും ബര്‍ത്തോമിയു കൂട്ടിച്ചേര്‍ത്തു.

2004ല്‍ നൂകാംപില്‍ അരങ്ങേറിയ മെസ്സി ഇതുവരെ 687 മത്സരങ്ങളാണ് ബാഴ്‌സയ്ക്ക് വേണ്ടി കളിച്ചത്. കറ്റാലന്‍ ക്ലബ്ബിന് വേണ്ടി 603 ഗോളുകളും 242 അസിസ്റ്റുകളും നേടി. 32കാരനായ ക്യാപ്റ്റന്റെ കാലിന് പരുക്കേറ്റതിനേത്തുടര്‍ന്ന് ലാലിഗയില്‍ താളം വീണ്ടെടുക്കാന്‍ പാടുപെടുകയാണ് ബാഴ്‌സ. സ്പാനിഷ് ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് മാത്രമാണ് ബാഴ്‌സയുടെ സമ്പാദ്യം.

'പൃഥ്വിരാജ് ബ്ലെസി സാറുമായി ആദ്യമായി സംസാരിക്കുന്നത് എന്റെ ഫോണിലൂടെ'; രസകരമായ ഓർമ പങ്കുവെച്ച് ജിസ് ജോയ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ നടക്കും

എണ്ണക്കറുപ്പിലെ ചോരപ്പാടുകള്‍: മഡൂറോയുടെ അറസ്റ്റും വെനസ്വേലന്‍ അധിനിവേശവും

പൃഥ്വിരാജ് ആദ്യമായി ബ്ലെസ്സി ചേട്ടനെ വിളിച്ചത് എന്റെ ഫോണിൽ നിന്ന് | JIS JOY | UNTITLED PODCAST

പ്രശ്നങ്ങൾ വന്നപ്പോൾ ദൈവത്തെ പോലെ കൂടെ നിന്നത് പ്രേക്ഷകർ, ഇനി നിങ്ങൾക്കായി മാത്രം സിനിമ ചെയ്യണം: നിവിൻ പോളി

SCROLL FOR NEXT