Football

ബാലണ്‍ ഡി ഓര്‍ ആര്‍ക്കെന്നത് ലീക്കായോ?; താരങ്ങളുടെ പോയിന്റ് അടക്കമുള്ള ചിത്രം വൈറല്‍ 

THE CUE

ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര വിജയിയെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ലിസ്റ്റ് ലീക്കായെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പരക്കുകയാണ്. ഒടുവിലത്തെ റാങ്കിങ് ഉള്‍പ്പടെയുള്ള ലിസ്റ്റിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. പ്രചരിക്കുന്ന പോയിന്റ് പട്ടിക പ്രകാരം മെസ്സിയാണ് പുരസ്‌കാര വിജയി. വിര്‍ജില്‍ വാന്‍ ഡിക്, മുഹമ്മദ് സലാ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ലിസ്റ്റില്‍ 446 പോയിന്റുമായി ഏറെ മുന്നിലാണ് ബാഴ്‌സ നായകന്‍. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡിക്കിന് 382 പോയിന്റ്. ഈജിപ്തിന്റെ സ്ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് 179 പോയിന്റും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 133 പോയിന്റുമുണ്ടെന്നാണ് പട്ടികയിലെ വിവരം. സെനഗല്‍-ലിവര്‍പൂള്‍ താരം സാദിയോ മാനേ, ബ്രസീല്‍-ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കര്‍, ഫ്രെഞ്ച്-പിഎസ്ജി സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പേ എന്നിവരാണ് യഥാക്രമം അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളില്‍.

പാരിസില്‍ നടക്കുന്ന ചടങ്ങിലാണ് 2019ലെ ബാലണ്‍ ഡി ഓര്‍ പ്രഖ്യാപിക്കുക. 30 പുരുഷ താരങ്ങളും 20 വനിതാ താരങ്ങളുമാണ് അവാർഡിനായി രംഗത്തുള്ളത്. ലോകമെമ്പാടുമുള്ള 180 മാധ്യമ പ്രവർത്തകരുടെ വോട്ടെടുപ്പിലൂടെയാണ് വിജയികളെ നിർണ്ണയിക്കുന്നത്. പത്ത് വർഷം മെസ്സിയും റൊണാൾഡോയും മാറി മാറി പങ്ക് വെച്ച അവാർഡ് കഴിഞ്ഞവര്‍ഷം ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിനായിരുന്നു ലഭിച്ചത്.നേരത്തെ പ്രഖ്യാപിച്ച ഫിഫയുടെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ് പുരസ്‌കാരം ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു. പ്രചരിക്കുന്ന ചിത്രത്തിലേതുപോലെ മെസ്സിയാണ് ഒന്നാമതെങ്കില്‍ ആറാമത് ബാലണ്‍ ഡി ഓറാകും അര്‍ജന്റീനിയന്‍ താരത്തിന് ലഭിക്കുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT