Sports

‘കോര്‍ണര്‍ കിക്ക് വലയിലാക്കുക മുതിര്‍ന്ന താരങ്ങള്‍ക്കുപോലും പ്രയാസം’, ഡാനിഷിനെ അഭിനന്ദിച്ച് ഇ പി ജയരാജന്‍

THE CUE

പ്രായത്തില്‍ കവിഞ്ഞ പ്രതിഭയും കളിമിടുക്കും നിറഞ്ഞ ഒരു ഗോളായിരുന്നു അത്

വയനാട് മാനന്തവാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സീറോ ആംഗിളില്‍ കോര്‍ണര്‍ ഗോള്‍ നേടി തരംഗമായ ഡാനിഷിനെ അഭിനന്ദിച്ച് കായികമന്ത്രി ഇ പി ജയരാജന്‍. ഡാനിഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതായും മന്ത്രി.

പ്രായത്തില്‍ കവിഞ്ഞ പ്രതിഭയും കളിമിടുക്കും നിറഞ്ഞ ഒരു ഗോളായിരുന്നു അത്. കോര്‍ണര്‍ കിക്ക് നേരിട്ട് വലയിലാക്കുക എന്നത് മുതിര്‍ന്ന മികച്ച താരങ്ങള്‍ക്കുപോലും പ്രയാസമാണ്. എന്നാല്‍, തികച്ചും അനായാസം എന്നു തോന്നിക്കും വിധമായിരുന്നു ഡാനിയുടെ ഷോട്ട്. ഫുട്‌ബോള്‍ പ്രമേയമായ ഒരു ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ഈ ഷോട്ട് പരിശീലിച്ചതായാണ് ഡാനിഷ് പറഞ്ഞത്. ഇത്ര ചെറിയ പ്രായത്തില്‍ കളിയോട് തികഞ്ഞ ആത്മാര്‍ത്ഥത കാണിക്കുന്ന ഡാനിഷിന്റെ സമീപനം എല്ലാ കായികതാരങ്ങള്‍ക്കും മാതൃകയാണ്.
ഇ പി ജയരാജന്‍ 

ഡാനിഷിന്റെ കോര്‍ണര്‍ ഗോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയതിന് പിന്നാലെ അഭിനന്ദനവുമായി നിരവധി പേര്‍ എത്തിയിരുന്നു. ഐഎം വിജയന്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ ഡാനിഷിന് ആശംസകള്‍ നേര്‍ന്നു. ആന്റണി വര്‍ഗീസ് നായകനായ ആനപ്പറമ്പില്‍ വേള്‍ഡ് കപ്പ് എന്ന ചിത്രത്തിനായി ഡാനിഷ് പരിശീലിച്ചതാണ് കോര്‍ണര്‍ ഗോള്‍. സിനിമയില്‍ മുഴുനീള കഥാപാത്രമായി ഡാനിഷ് അഭിനയിച്ചിട്ടുമുണ്ട്. വയനാട്ടിലെ ടൂര്‍ണമെന്റില്‍ കാലിന് പരുക്കേറ്റ് വിശ്രമത്തിലാണ് ഡാനിഷ്.

ഇ പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്

സീറോ ആംഗിള്‍ ഗോള്‍ നേടിയ ഡാനിഷ് എന്ന പത്തു വയസ്സുകാരന്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ആ വീഡിയോ കണ്ടു കഴിഞ്ഞപ്പോള്‍ ആ കുട്ടിയെ വിളിച്ച് അഭിനന്ദനം അറിയിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഡാനിഷുമായി ഫോണില്‍ സംസാരിച്ചു. എല്ലാ പിന്തുണയും ഉറപ്പുനല്‍കി. ഫുട്‌ബോളില്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെയെന്ന് ഹൃദയംനിറഞ്ഞ ആശംസകളും അറിയിച്ചു. പ്രായത്തില്‍ കവിഞ്ഞ പ്രതിഭയും കളിമിടുക്കും നിറഞ്ഞ ഒരു ഗോളായിരുന്നു അത്. കോര്‍ണര്‍ കിക്ക് നേരിട്ട് വലയിലാക്കുക എന്നത് മുതിര്‍ന്ന മികച്ച താരങ്ങള്‍ക്കുപോലും പ്രയാസമാണ്. എന്നാല്‍, തികച്ചും അനായാസം എന്നു തോന്നിക്കും വിധമായിരുന്നു ഡാനിയുടെ ഷോട്ട്. ഫുട്‌ബോള്‍ പ്രമേയമായ ഒരു ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ഈ ഷോട്ട് പരിശീലിച്ചതായാണ് ഡാനി പറഞ്ഞത്. ഇത്ര ചെറിയ പ്രായത്തില്‍ കളിയോട് തികഞ്ഞ ആത്മാര്‍ത്ഥത കാണിക്കുന്ന ഡാനിഷിന്റെ സമീപനം എല്ലാ കായികതാരങ്ങള്‍ക്കും മാതൃകയാണ്. മകന്റെ പ്രതിഭ തിരിച്ചറിഞ്ഞ് കളിക്കളത്തിലേക്ക് തിരിച്ചുവിട്ട ഡാനിഷിന്റെ മാതാപിതാക്കളായ അബു ഹാഷിമും നോവിയയും അഭിനന്ദനം അര്‍ഹിക്കുന്നു. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ കളിമികവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ കായിക വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. സ്‌കൂളുകളില്‍ ആരംഭിച്ച കിക്കോഫ് എന്ന ഫുട്‌ബോള്‍ പരിശീലന പദ്ധതി വിജയകരമായി പുരോഗമിക്കുന്നു. ബാസ്‌ക്കറ്റ്‌ബോളില്‍ ഹൂപ്‌സ്, നീന്തലില്‍ സ്പ്ലാഷ് എന്നീ പരിശീലനപദ്ധതികളും സ്‌കൂള്‍തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ജി വി രാജ, കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ ഇതുവരെ എട്ടാം ക്ലാസ് മുതലായിരുന്നു പ്രവേശനം. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ 6, 7 ക്ലാസ് മുതല്‍ പ്രവേശനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കളിയില്‍ മികവ് കാണിക്കുന്ന കുട്ടികള്‍ക്ക് കായിക വകുപ്പ് എല്ലാ പ്രോത്സാഹനവും നല്‍കും. കൂടുതല്‍ കുട്ടികളെ കളിക്കളത്തിലേക്ക് എത്തിക്കുകയെന്ന നയം ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

The Dead Know Nothing; മലയാളം മണക്കുന്ന ഒരിംഗ്ലീഷ് നോവൽ

നസീറുദ്ധീൻ ഷാ: ശ്യാം ബെനഗൽ സിനിമയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം?

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

SCROLL FOR NEXT