സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 
Cricket

സച്ചിന്റെ ലോക ഇലവനില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍; ധോണി ഇല്ല

THE CUE

ഇംഗ്ലണ്ട് ലോകകപ്പിലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട 11 കളിക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന സച്ചിന്റെ ലോക ഇലവനില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജാസ്പ്രീത് ബൂംറ എന്നിവര്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ ഫേവറിറ്റുകളായപ്പോള്‍ മഹേന്ദ്ര സിങ് ധോണി പുറത്തായി.

രോഹിത് ശര്‍മയും ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോയുമാണ് സച്ചിന്റെ ഓപ്പണര്‍മാര്‍. വില്യംസണ്‍ മൂന്നാമനായി ഇറങ്ങും. കോഹ്ലി നമ്പര്‍ ഫോര്‍. ബംഗ്ലാദേശ് ക്രിക്കറ്റര്‍ ഷാക്കിബ് അല്‍ ഹസന്‍, ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്‌സ്, പാണ്ഡ്യ, ജഡേജ എന്നീ ഓള്‍റൗണ്ടര്‍മാര്‍ പുറകെ. ബൂംറ, ഇംഗ്ലീഷ് ബോളര്‍ ജോഫ്ര ആര്‍ച്ചര്‍, ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക് എന്നിവരാണ് സച്ചിന്റെ പേസര്‍ സ്‌പെഷലിസ്റ്റുകള്‍.

സച്ചിന്റെ ലോകകപ്പ് 2019 ഇലവന്‍

രോഹിത് ശര്‍മ, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഷാക്കിബ് അല്‍ ഹസന്‍, ബെന്‍ സ്‌റ്റോക്‌സ്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മിച്ചല്‍ സ്റ്റാര്‍ക്, ജോഫ്ര ആര്‍ച്ചര്‍, ജാസ്പ്രിത് ബൂംറ

അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റിയും മുന്‍പ് തങ്ങളുടെ ലോക ഇലവന്‍ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റന് ഇടം നഷ്ടമായപ്പോള്‍ ഇന്ത്യക്കാരായി രോഹിത് ശര്‍മയും ബൂംറയുമാണ് ലിസ്റ്റില്‍ പ്രവേശിച്ചത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT