രവിചന്ദ്രന്‍ അശ്വിന്‍ 
Cricket

അശ്വിന്‍ പഞ്ചാബില്‍ നിന്നും ഡല്‍ഹിയിലേക്ക്; പകരം രണ്ട് പേരെ തിരിച്ചു നല്‍കാമെന്ന് ക്യാപിറ്റല്‍സ്

THE CUE

ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നറും കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനുമായ രവിചന്ദ്രന്‍ അശ്വിന്‍ അടുത്ത സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കുപ്പായമണിയും. പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അശ്വിനെ കൈമാറിയതിന് പകരം രണ്ട് താരങ്ങളെ വിട്ടു നല്‍കുമെന്ന് ഡല്‍ഹി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതിന് മുന്‍പ് അശ്വിന്‍ ഡല്‍ഹിയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനിന്നിരുന്നപ്പോള്‍ പഞ്ചാബ് ഉടമകളിലൊരാളായ നെസ് വാഡിയ അതിനെ തള്ളികളഞ്ഞിരുന്നു. ടീമിന്റെ മുഖ്യപരിശീലകനായി കുംബ്ലെ വന്നതോടെ അശ്വിന്‍ തുടരുമെന്ന് തന്നെയാണ് കരുതിയിരുന്നത്. ഇതിനിടെയാണ് കാര്യങ്ങളെല്ലാം മാറിമറഞ്ഞത്.

കഴിഞ്ഞ രണ്ടു സീസണിലും അശ്വിന്റെ നേതൃത്വത്തില്‍ പഞ്ചാബിന് പ്ലേ ഓഫിലേക്ക് കടക്കാന്‍ സാധിച്ചിരുന്നില്ല. 2018ല്‍ ഏഴാമതായി ഫിനിഷ് ചെയ്ത പഞ്ചാബ് ഇക്കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനക്കാരായിരുന്നു. പുതിയ സീസണില്‍ പഞ്ചാബിന്റെ നായകനായി കെ എല്‍ രാഹുല്‍ വരുമെന്നാണ് കണക്കുകൂട്ടലുകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT