Cricket

ഋഷഭ് പന്തിനേയും ശുഭ്മാൻ ഗില്ലിനെയും ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കി; സാഹയ്ക്ക് പകരക്കാരൻ എസ് ഭരത്

THE CUE

ബംഗ്ലാദേശിനെതിരായുള്ള ടെസ്റ്റ് ടീമിൽ നിന്ന് പന്തിനേയും യുവതാരം ശുഭ്മാൻ ഗില്ലിനെയും ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി പുറത്താക്കി. തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഇരുവർക്കും ആദ്യ ഇലവനിൽ ഇടംകിട്ടിയിരുന്നില്ല. വെസ്റ്റ് ഇൻഡീസിനെതിരായുള്ള പരമ്പരയ്ക്ക് മുന്നോടിയായി സയ്യദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ കളിച്ച് മത്സരപരിചയം നേടിയെടുക്കാനാണ് ടീമിൽ നിന്നും ഒഴിവാക്കിയത്. ആന്ധ്രാപ്രദേശിന്റെ വിക്കറ്റ് കീപ്പർ കെ എസ് ഭരതിനെയാണ് സാഹയ്ക് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയത്. അഭ്യന്തര ക്രിക്കറ്റിൽ ഒരുപാട് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് കെ എസ് ഭരത്. 69 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 8 സെഞ്ചുറികളുൾപ്പടെ 3,909 റൺസ് ഭരത് നേടിയിട്ടുണ്ട്.

അടുത്ത മാസം വിൻഡീസിനെതിരായുള്ള നിശ്ചിത ഓവർ മത്സരങ്ങളിൽ ഇന്ത്യയുടെ സ്‌ക്വാഡിലുള്ള പന്ത് ഡൽഹിയ്ക്ക് വേണ്ടിയാണ് പാഡണിയുക. ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ഇന്ത്യയുടെ ഓപ്പണറായ ശിഖർ ധവാനും നിലവിൽ ഡൽഹിക്കായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കുന്നുണ്ട്. ആഭ്യന്തര തലത്തിൽ പഞ്ചാബിന്റെ താരമാണ് ശുഭ്മാൻ ഗിൽ. ഡൽഹിക്ക് രണ്ടും പഞ്ചാബിന് മൂന്നും മത്സരങ്ങളാണ് ലീഗിൽ ബാക്കിയുള്ളത്. മോശം ഫോമിലുള്ള പന്തിന് വിൻഡീസ് പരമ്പര നിർണ്ണായകമാണ്.

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2015ലെ ദുലീപ് ട്രോഫിയിൽ മുൻപ് പിങ്ക് പന്തിൽ കളിച്ചിട്ടുണ്ടെന്നും ആരാധനാപാത്രമായ വിരാട് കോഹ്‌ലിയുമൊത്ത് ഡ്രസിങ് റൂം പങ്കിടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കെ എസ് ഭരത് പറഞ്ഞു.

നിലവിലെ ഏറ്റവും മികച്ച വിക്കറ്റ്‌കീപ്പർമാരിലൊരാളാണ് സാഹ. അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
കെ എസ് ഭരത്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT