Cricket

‘വേദനിപ്പിക്കുന്ന ലോകകപ്പ് തോല്‍വിയിലും മാന്യമായ പെരുമാറ്റം’; സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ന്യൂസിലാൻഡിന്

THE CUE

ക്രിസ്റ്റഫർ മാർട്ടിൻ- ജെങ്കിൻസ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ന്യൂസിലാൻഡ് ടീമിന്. ലോകകപ്പ് ഫൈനലിലെ വേദനിപ്പിക്കുന്ന തോൽവിക്ക് ശേഷവും കളിക്കാർ പുലർത്തിയ മാന്യമായ പെരുമാറ്റ രീതിയാണ് അവാർഡിനർഹരാക്കിയത്. പുരസ്‌കാരത്തിന് ഏറ്റവും യോഗ്യർ കിവീസ് തന്നെയാണെന്ന് മാർലിബോൺ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് കുമാർ സംഗക്കാര വ്യക്തമാക്കി.

ശക്തമായ ഒരു പോരാട്ടത്തിനൊടുവിൽ ടീമംഗങ്ങളെല്ലാവരും പുറത്തെടുത്ത സ്പോർട്സ്മാൻഷിപ് ടൂർണമെന്റിന് മിഴിവേകി. അവരുടെ പ്രവൃത്തി അംഗീകാരത്തിന് അർഹരാക്കുന്നു.
കുമാർ സംഗക്കാര

ആവേശകരമായ ലോകകപ്പ് ഫൈനൽ സൂപ്പർ ഓവർ വരെ നീണ്ടുപോയിരുന്നു. സൂപ്പർ ഓവറും ടൈ ആയതിനെ തുടർന്ന് ഏറ്റവുമധികം ബൗണ്ടറി നേടിയ ടീമിനെ വിജയിയായി നിശ്ചയിച്ചയിക്കുകയാണുണ്ടായത് .ടീമംഗങ്ങൾക്ക് നിരാശയുണ്ടായിരുന്നെങ്കിലും വിനയപൂർവ്വമായ പെരുമാറ്റവും പ്രതികരണവും കാഴ്ച്ചവച്ച് കെയ്ൻ വില്യംസണിന്റെ ടീം ആരാധക ഹൃദയം കീഴടക്കി.

മുൻ എംസിസി പ്രസിഡന്റും ബിബിസി റേഡിയോയിലെ ടെസ്റ്റ് മാച്ച് സ്പെഷ്യൽ കമന്റേറ്ററുമായിരുന്നു ക്രിസ്റ്റഫർ മാർട്ടിൻ- ജെങ്കിൻസ്. അദ്ദേഹത്തിന്റെ ഓർമയ്ക്കായി 2013ലാണ് ക്രിസ്റ്റഫർ മാർട്ടിൻ- ജെങ്കിൻസ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരത്തിന് രൂപം നൽകിയത്. മത്സരത്തിൽ സ്പിരിറ്റ് നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെ പറ്റി പ്രചരിപ്പിക്കുന്നതിൽ താല്പര്യമുള്ളയാളായിരുന്നു ക്രിസ്റ്റഫർ മാർട്ടിൻ- ജെങ്കിൻസ്. വെയ്ൻ മാഡ്‌സെൻ, ലൂക്ക് റൈറ്റ്, ബ്രണ്ടൻ മക്കല്ലം, ടോം ഫെൽ, അന്യ ശ്രുബ്സോളെ, ഡാൻ ബൗസർ, ക്രിസ് എഡ്വാർഡ്സ് എന്നിവരാണ് ഇതിന് മുൻപ് പുരസ്‌കാരം കരസ്ഥമാക്കിയവർ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം; 'ഷെയ്ൻ 27' ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ ചിത്രമായി

'ക്രിസ്തുവിനെ ചുമക്കുന്നവൻ...'; ‘പള്ളിച്ചട്ടമ്പി' ടീസർ പുറത്തിറങ്ങി

'ഇത്തിരിപ്പോന്നൊരു'; ഭീഷ്മർ വീഡിയോ ഗാനം പുറത്ത്

സിലിക്കൺ ഒയാസിസില്‍ ബുർജീൽ ഹോൾഡിങ്സിന്‍റെ ഒരുദശലക്ഷംദിർഹത്തിന്‍റെ ആരോഗ്യപദ്ധതി,യുഎഇ ബിസിനസ് മേഖലയിലുള്ള വിശ്വാസം ശക്തമെന്ന് എം.എ.യൂസഫലി

ഭക്ഷ്യ ലഭ്യതയും വിലസ്ഥിരതയും ഉറപ്പുവരുത്താന്‍ വിപണി സന്ദർശനം നടത്തി യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി

SCROLL FOR NEXT