Cricket

ഒറ്റ റൺ പോലും വിട്ടുകൊടുക്കാതെ അഞ്ജലി നേടിയത് ആറ് വിക്കറ്റ്; എതിർ ടീം ഓൾ ഔട്ടായത് വെറും 16 റൺസിന്

THE CUE

ഒരു റൺ പോലും വിട്ടുകൊടുക്കാതെ ആറ് വിക്കറ്റ് സ്വന്തമാക്കി അവിസ്മരണീയ നേട്ടത്തിനുടമയായിരിക്കുകയാണ് നേപ്പാൾ ബൗളർ അഞ്ജലി ചന്ദ്. മാൽദീവ്‌സിനെതിരെ നടന്ന ട്വന്റി 20 മത്സരത്തിലാണ് അഞ്ജലിയുടെ വിക്കറ്റ് കൊയ്ത്ത്. ഇതോടെ വനിത ടി 20 ഇന്റർനാഷണലിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം അഞ്ജലിയുടെ പേരിലായി. വെറും 16 റൺസിന് മാൽദീവ്‌സ് ബാറ്റ്‌സ്‌വുമണ്‍മാരെ പുറത്താക്കിയ നേപ്പാളിന് വിജയലക്ഷ്യമായ 17 റൺസ് നേടാൻ അഞ്ച് പന്തുകൾ മാത്രമേ വേണ്ടി വന്നുള്ളൂ.

13 പന്തുകളാണ് മീഡിയം പേസറായ അഞ്ജലി എറിഞ്ഞത്. തന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് പിഴുത താരം രണ്ടാം ഓവറിൽ നേടിയത് രണ്ട് വിക്കറ്റുകൾ. മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്ത് അഞ്ജലി മാൽദീവ്‌സ് ഇന്നിങ്സിന് തിരശീലയിട്ടു. നേപ്പാൾ, മാൽദീവ്‌സ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾ അണിനിരക്കുന്ന സൗത്ത് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരമായിരുന്നു യിത്. റൗണ്ട് റോബിൻ ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാർ സ്വർണ്ണ മെഡലിനും അവസാന സ്ഥാനക്കാർ വെങ്കല മെഡലിന് വേണ്ടിയും മത്സരിക്കും.

ഇന്ത്യയുടെ ദീപക് ചാഹറിന്റെ പേരിലാണ് പുരുഷ ടി 20യിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. ഐ പി എല്ലിൽ സിഎസ്കെയുടെ താരമായ ചാഹർ വെറും ഏഴ് റൺസ് വിട്ടുകൊടുത്ത് 6 വിക്കറ്റുകളാണ് ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മാസം നടന്ന മൂന്നാം ടി 20യിൽ കരസ്ഥമാക്കിയത്. മത്സരത്തിൽ ചാഹർ ഹാട്രിക്കും സ്വന്തമാക്കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT