Cricket

‘ലാലാ, കരിയര്‍ നിര്‍വ്വചിക്കുക ഈ വീഴ്ച്ചയായിരിക്കല്ല’; താരലേലത്തില്‍ അവഗണിക്കപ്പെട്ട യൂസഫിനോട് ഇര്‍ഫാന്‍ പത്താന്‍

THE CUE

ഐപിഎല്‍ ലേലത്തില്‍ ആരും എടുക്കാതിരുന്ന മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനെ ആശ്വസിപ്പിച്ച് അനുജന്‍ ഇര്‍ഫാന്‍ പത്താന്‍. ചെറിയ വീഴ്ച്ചകളാല്‍ ആയിരിക്കില്ല 'ലാല'യുടെ കരിയര്‍ നിര്‍വ്വചിക്കപ്പെടുക. മികച്ച പ്രകടനമാണ് താങ്കള്‍ എല്ലായ്‌പ്പോളും പുറത്തെടുത്തിട്ടുള്ളത്. ഒരു റിയല്‍ മാച്ച് വിന്നറാണ് യൂസഫെന്നും ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു. സണ്‍റൈസേഴ്‌സിന്റെ താരമായിരുന്ന യൂസഫ് പത്താന് ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്നെങ്കിലും ടീമില്‍ ചേര്‍ക്കാന്‍ ആരും മുന്നോട്ടുവന്നിരുന്നില്ല.

ഒരു കാലത്ത് ഐപിഎല്ലില്‍ ബോളര്‍മാരുടെ പേടി സ്വപ്നമായിരുന്നു 37ക്കാരനായ യൂസഫ് പത്താന്‍. ആദ്യ സീസണില്‍ കിരീടമുയര്‍ത്തിയ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. 435 റണ്‍സും 8 വിക്കറ്റുകളുമാണ് ഗുജറാത്ത് ആള്‍റൗണ്ടര്‍ സ്വന്തമാക്കിയത്. 2011ല്‍ കൊല്‍ക്കത്തയിലേക്ക് ചേക്കേറിയ യൂസഫ് പത്താന്‍ ടീമിന്റെ രണ്ട് കിരീടവിജയങ്ങളിലും പങ്കാളിയായി. ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ അര്‍ദ്ധ സെഞ്ച്വറി യൂസഫിന്റെ പേരിലാണ്. 2010ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ താരം 37 പന്തില്‍ സെഞ്ച്വറി നേടി.

കാർലോസ് ബ്രത്ത്വെയ്റ്റ്, ഹെയ്‌ഡൻ വാൽഷ്, സ്റ്റുവർട്ട് ബിന്നി, ചേതേശ്വർ പൂജാര, ഷായ് ഹോപ്, കോളിൻ ഡേ ഗ്രാൻഡ്‌ഹോം, മുഷ്‌ഫിഖുർ റഹിം, ഇവിൻ ലീവിസ് എന്നിവരാണ് വിറ്റുപോകാത്ത പ്രമുഖ താരങ്ങൾ. 15.5 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ പാറ്റ് കമ്മിൻസാണ് വിലവിടുപ്പുള്ള താരമായത്. 10.75 കോടി രൂപയ്ക്ക് ഗ്ലെൻ മാക്സ്വെല്ലിനെ കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത് പിയൂഷ് ചൗളയ്ക്കാണ്. ചെന്നൈ സൂപ്പർ കിങ്‌സ് 6.75 കോടി രൂപയ്ക്കാണ് ചൗളയെ കൈക്കലാക്കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT