Cricket

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം: ഐപിഎൽ ലേലത്തിന് മാറ്റമില്ലെന്ന് ബിസിസിഐ  

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ആളിക്കത്തുന്നുണ്ടെങ്കിലും ഐപിഎൽ താരലേലം കൃത്യസമയത്ത് തന്നെ നടക്കുമെന്ന് ബിസിസിഐ അധികൃതർ. വ്യാഴാഴ്ച കൊൽക്കത്തയിലാണ് ലേലം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഫ്രാഞ്ചൈസികൾ എത്തിച്ചേരുമെന്നാണ് അറിയിച്ചത്. ബംഗാളിൽ പ്രതിഷേധത്തിനിടെ അക്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ടെങ്കിലും കൊൽക്കത്തയെ കൂടുതൽ ബാധിച്ചിട്ടില്ല.

നിലവില്‍ ലേലത്തിനുള്ള അന്തിമ പട്ടികയില്‍ 332 താരങ്ങളുണ്ട്. പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ക്രിസ് ലിൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, ഡെയ്ൽ സ്റ്റെയ്ൻ, എയ്‌ഞ്ചെലോ മാത്യൂസ് എന്നിവർക്കാണ് ഉയർന്ന അടിസ്ഥാന വിലയുള്ള താരങ്ങൾ. 186 ഇന്ത്യൻ താരങ്ങളും 143 വിദേശ താരങ്ങളും അസോഷ്യേറ്റ് രാജ്യങ്ങളിൽ നിന്ന് മൂന്ന് കളിക്കാരുമാണ് ലേലത്തില്‍ അണിനിരക്കുന്നത്. റോബിൻ ഉത്തപ്പയാണ് ഉയർന്ന അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരം. 40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ദീപക് ഹൂഡയാണ് ദേശീയ ജഴ്‌സി അണിയാത്തവരിൽ ഉയർന്ന തുകയുള്ള താരം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT