Cricket

മൂന്ന് ദിവസം കൊണ്ട് ബംഗ്ലാദേശിന്റെ കഥ കഴിച്ച് ഇന്ത്യ; കന്നി പിങ്ക് ബോൾ ടെസ്റ്റിൽ കോഹ്‌ലിപ്പടയ്ക്ക് ചരിത്ര ജയം 

THE CUE

ഇന്ത്യയുടെ ആദ്യത്തെ പിങ്ക് ബോൾ ടെസ്റ്റില്‍ ചരിത്ര വിജയം നേടി കോഹ്‌ലിയും സംഘവും. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിനെ വെറും 195 റൺസിന് പുറത്താക്കിയ ഇന്ത്യ ഇന്നിങ്സിനും 46 റൺസിനുമാണ് ഐതിഹാസിക വിജയം നേടിയത്. 241 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 41.1 ഓവറില്‍ 195 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ നേടി. തുടർച്ചയായി നാല് ഇന്നിങ്‌സ് വിജയങ്ങൾ നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും കോഹ്‌ലിപ്പടയ്ക്ക് സ്വന്തം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായ ഏഴാം വിജയമെന്ന നേട്ടവും ടീം കരസ്ഥമാക്കി. ആകെ ഒൻപത് വിക്കറ്റ് നേടിയ ഇഷാന്ത് ശർമയാണ്കളിയിലെ താരവും പരമ്പരയുടെ താരവും.

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പിഴുത ഉമേഷ് യാദവാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.മത്സരത്തില്‍ ബംഗ്ലാദേശിന് നഷ്ടമായ 19 വിക്കറ്റുകളും ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ക്കാണ്. സ്വന്തം മണ്ണിൽ ഇന്ത്യൻ പേസർമാർ നേടുന്ന ഏറ്റവും കൂടുതൽ വിക്കറ്റുകളെന്ന നേട്ടം ഇവര്‍ തങ്ങളുടെ പേരിലാക്കുകയായിരുന്നു. ഇന്ത്യന്‍ മണ്ണില്‍ സ്പിന്നര്‍ക്ക് വിക്കറ്റ് ലഭിക്കാത്ത രണ്ടാം ടെസ്റ്റുമായി ഇത്. 74 റണ്‍സ് അടിച്ച മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 106 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയുമായിരുന്നു. ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 360 പോയിന്റുമായി ഇന്ത്യ ഇപ്പോൾ ബഹുദൂരം മുന്നിലാണ്. 116 പോയിന്റുള്ള ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT