Cricket

ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്ലി ഒന്നാമത്; സ്മിത്തിന് വിനയായത് പാക് പരമ്പരയിലെ മോശം ഫോം  

THE CUE

സ്റ്റീവന്‍ സ്മിത്തിനെ പിന്തള്ളി വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്. പാകിസ്താനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ സ്മിത്ത് നേരിട്ട റണ്‍ വരള്‍ച്ച ഇന്ത്യന്‍ നായകന് തുണയായി. 928 പോയിന്റുള്ള കോഹ്‌ലിയെക്കാള്‍ അഞ്ച് പോയിന്റ് പിന്നിലാണ് ഓസീസ് ബാറ്റ്‌സ്മാന്‍. ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഫോം വീണ്ടെടുത്ത് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനായിരിക്കും സ്മിത്തിന്റെ ശ്രമം. ഇന്ത്യക്ക് ഈ വര്‍ഷം ടെസ്റ്റ് മത്സരങ്ങളില്ലാത്തത് കോഹ്ലിയുടെ ഒന്നാം സ്ഥാനം താല്‍ക്കാലികമാക്കാനും സാധ്യതയുണ്ട്.

സ്മിത്തിന്റെ ഉറ്റ ചങ്ങാതിയായ ഡേവിഡ് വാര്‍ണര്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാമതെത്തി. അഡ്ലെയ്ഡ് ടെസ്റ്റിലെ ട്രിപ്പിള്‍ സെഞ്ചുറിയാണ് വാര്‍ണര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത്. ഈ വര്‍ഷമാദ്യം 110-ാം സ്ഥാനത്തായിരുന്ന ഓസീസ് ബാറ്റ്‌സ്മാന്‍ മാര്‍നസ് ലംബുഷെയ്ന്‍ എട്ടാം സ്ഥാനത്തേക്ക് മുന്നേറിയതാണ് റാങ്കിങ്ങിലെ ഏറ്റവും വലിയ കുതിപ്പ്. ചേതേശ്വര്‍ പൂജാര, ഉപനായകന്‍ അജിന്‍ക്യ രഹാനെ എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യക്കാര്‍. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് കിവീസിനെതിരെ നേടിയ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ആദ്യ പത്തിലേക്ക് തിരിച്ചെത്തി.

ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയയുടെ പേസ് ബോളർ മിച്ചൽ സ്റ്റാർക് 14ാമതെത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

SCROLL FOR NEXT