Cricket

‘ടെസ്റ്റ് ശരിക്കും 5 ദിവസം തന്നെയല്ലേ, എന്താ ഇത്ര ധൃതി?’; ടീം ഇന്ത്യയ്ക്ക് പ്രശംസാ ട്രോളുമായി ആരാധകര്‍

THE CUE

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റ് ജയത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ ടീം നേടിയത്. ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്റേയും പേസര്‍ മുഹമ്മദ് ഷമിയുടേയും പ്രകടനത്തോടെ 130 റണ്‍സിന്റെ ഇന്നിങ്‌സ് ജയം. കോഹ്ലിയും സംഘവും അങ്ങനെ മൂന്നാം ദിവസം കളിയവസനാപ്പിച്ചു. നീലപ്പടയെ പ്രശംസ കൊണ്ടുമൂടുന്ന ആരാധകര്‍ ഒരു സംശയവും പ്രകടിപ്പിക്കുന്നുണ്ട്. 'ശരിക്കും ടെസ്റ്റ് മാച്ച് അഞ്ച് ദിവസം തന്നെയല്ലേ?' ഇന്ത്യ ഈ വര്‍ഷം കളിച്ച ടെസ്റ്റ് മാച്ചുകളുടെ ഫലം പരിശോധിച്ചാല്‍ ചിത്രം വ്യക്തമാകും. ഇന്ത്യ കളിച്ച ഒരു മത്സരം മാത്രമാണ് 5-ാം ദിവസത്തിലേക്ക് നീണ്ടത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് പര്യടനം വെസ്റ്റ് ഇന്‍ഡീസിലേക്കായിരുന്നു. കരീബിയന്‍ മണ്ണില്‍ നടന്ന പരമ്പരയിലെ രണ്ട് മത്സരങ്ങളും 4 ദിവസത്തിനുള്ളില്‍ തീര്‍ന്നു. തകര്‍പ്പന്‍ ജയങ്ങളോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഒഴിച്ച് ബാക്കിയുള്ള രണ്ട് കളികളും അഞ്ചാം ദിനം കണ്ടില്ല. മൂന്ന് മത്സരവും ജയിച്ചാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഇക്കഴിഞ്ഞ മത്സരത്തോടെ ഒരു ദിവസം കൂടി ചുരുക്കി മൂന്നിലെത്തിച്ചു.

ഇന്ത്യക്കാര്‍ മത്സരങ്ങള്‍ അതിവേഗം തീര്‍ത്ത് ഉല്ലസിക്കാനുള്ള പരിപാടിയാണെന്ന ട്രോളുകളും സോഷ്യല്‍ മീഡിയയിലെത്തി. പെട്ടെന്ന് തീരുമെന്നതിനാല്‍ അമ്പയര്‍മാര്‍ക്ക് ഇന്ത്യയുടെ മത്സരങ്ങള്‍ നിയന്ത്രിക്കാനാണ് താല്‍പര്യമെന്നും ആരാധകര്‍ പറയുന്നു.

ജയത്തോടെ ഏറ്റവും കൂടുതൽ ഇന്നിങ്‌സ് ജയം സ്വന്തമാക്കുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോഡ് വിരാട് കോഹ്ലി സ്വന്തമാക്കിയിരുന്നു. എം എസ് ധോണിയെയാണ് താരം മറികടന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 300 പോയിന്റുമായി ഇന്ത്യ ഇപ്പോൾ ഒന്നാമതാണ്. പരമ്പരയിലെ രണ്ടാം മത്സരം 22ന് ഈഡൻ ഗാർഡൻസിൽ ആരംഭിക്കും. ഇന്ത്യയുടെ ആദ്യ പകൽ രാത്രി മത്സരമാണത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT