Cricket

ധോണിയുടെ അഭാവത്തിലും ആരാധകരുടെ ആവേശത്തിന് കുറവില്ല ; പിന്‍തുണ സഞ്ജുവിന്    

THE CUE

ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി കളിക്കുന്നില്ലെങ്കിലും ധോണി ആരാധകർക്ക് ആവേശത്തിനൊരു കുറവുമില്ല. താരത്തിന്റെ വലിയ കട്ടൗട്ട് സ്ഥാപിച്ച് കളിക്കാരെ വരവേൽക്കാൻ തയ്യാറായിരിക്കുകയാണ് ആരാധകക്കൂട്ടം. തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും സ്റ്റേഡിയം വരെ ധോണിയുടെ മാസ്കും ധരിച്ച് ഒരു റാലിയും ധോണി ഫാൻസ്‌ സംഘടിപ്പിക്കുന്നുണ്ട്. ധോണിയുടെ പകരക്കാരനായി സഞ്ജു വരാനാണ് താരത്തിന്റെ ഫാൻസിന് താല്പര്യം. കഴിഞ്ഞ വർഷം നടന്ന ഏകദിന മത്സരം അതിവേഗം തീർന്നതിനാൽ ഇന്നൊരു വാശിയേറിയ പോരാട്ടം കാണാൻ സാധിക്കുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു. കാര്യവട്ടത്ത് ഇതിന് മുൻപ് നടന്ന രണ്ട് മത്സരങ്ങളിലും ധോണിക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല.

കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയം മത്സരത്തിന് പൂർണ സജ്ജമായി കഴിഞ്ഞു. നാല്പത്തിനായിരത്തോളം കാണികൾ ആവേശപ്പൂരത്തിനെത്തുമെന്നാണ് കരുതുന്നത്. റൺമഴ പ്രതീക്ഷിച്ച് സ്റ്റേഡിയത്തിലേക്ക് എത്തുന്ന ആരാധകർ ആകാംക്ഷയോടെ ഉറ്റു നോക്കുന്നത് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ അന്തിമ ഇലവനിലുണ്ടാകുമോയെന്നാണ്. ആദ്യ മത്സരത്തിൽ ഇടം ലഭിക്കാതിരുന്ന സഞ്ജു ഇന്നും കളത്തിലിറങ്ങാനുള്ള സാധ്യത കുറവാണ്.

വൈകീട്ട് നാല് മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഇതിന് മുൻപ് ഇവിടെ നടന്ന രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. മഴ പെയ്താലും അര മണിക്കൂറിനുള്ളിൽ തന്നെ മത്സരം പുനരാരംഭിക്കാനാകുമെന്ന് കെസിഎ ഭാരവാഹികൾ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായാണ് സ്പോർട്സ് ഹബ്ബിനെ താരങ്ങൾ വിശേഷിപ്പിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT