വാഹനപരിശോധന: ഒരാഴ്ച കൊണ്ട് ഖജനാവിലെത്തിയത് 36 ലക്ഷം; കൂടുതല്‍ പിഴ ചുമത്തിയത് ഹെല്‍മറ്റ് ധരിക്കാത്തതിന്

വാഹനപരിശോധന: ഒരാഴ്ച കൊണ്ട് ഖജനാവിലെത്തിയത് 36 ലക്ഷം; കൂടുതല്‍ പിഴ ചുമത്തിയത് ഹെല്‍മറ്റ് ധരിക്കാത്തതിന്

വാഹനപരിശോധന കര്‍ശനമാക്കിയതോടെ ആറ് ദിവസം കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പിഴയായി ഈടാക്കിയത് 36.34 ലക്ഷം രൂപ. ശനിയാഴ്ച വരെ ഹെല്‍മറ്റ് ധരിക്കാത്തതിന് 5192 പേരെ പിടികൂടിയപ്പോള്‍ ഇതില്‍ 2586 പേരും പിന്‍സീറ്റില്‍ യാത്ര ചെയ്തവരാണ്. ഈ മാസം രണ്ടാം തിയ്യതി മുതലാണ് വാഹനപരിശോധന കര്‍ശനമാക്കിയത്.

വാഹനപരിശോധന: ഒരാഴ്ച കൊണ്ട് ഖജനാവിലെത്തിയത് 36 ലക്ഷം; കൂടുതല്‍ പിഴ ചുമത്തിയത് ഹെല്‍മറ്റ് ധരിക്കാത്തതിന്
മരട് ഫ്‌ളാറ്റ് പൊളിക്കല്‍: സമീപവാസികള്‍ക്ക് 125 കോടിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചവരില്‍ നിന്നും 500 രൂപ വീതമാണ് പിഴ ഈടാക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 901 പേര്‍ക്ക് പിഴ ചുമത്തി. 80 ടൂറിസ്റ്റ് ബസുകളും പിടിയിലായിട്ടുണ്ട്.

വാഹനപരിശോധന: ഒരാഴ്ച കൊണ്ട് ഖജനാവിലെത്തിയത് 36 ലക്ഷം; കൂടുതല്‍ പിഴ ചുമത്തിയത് ഹെല്‍മറ്റ് ധരിക്കാത്തതിന്
ഇങ്ങനെപോയാല്‍ എന്നെയും നിങ്ങളെയും പ്രധാനമന്ത്രിയെയും കൊല്ലും, അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്നും മന്ത്രി എംഎം മണി 

മോട്ടോര്‍വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയപ്പോള്‍ പിഴ തുക കുത്തനെ ഉയര്‍ത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം പിഴത്തുക കുറവ് വരുത്തിയത്. ഇത് നിയമവിരുദ്ധമാണെന്ന് അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ബാധിക്കില്ലെന്നാണ് ഗതാഗതവകുപ്പ് കണക്കുകൂട്ടുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in