Cricket

ദശാബ്ദത്തിലെ മികച്ച ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ; ഏകദിനത്തിൽ ധോണി നായകൻ; ടെസ്റ്റിൽ കോഹ്ലി  

THE CUE

ഇന്ത്യയെ രണ്ട് ലോകകപ്പ് കിരീടങ്ങളിലേക്ക് നയിച്ച മഹേന്ദ്ര സിംഗ് ധോണിയെ ദശാബ്ദത്തിലെ ഏറ്റവും മികച്ച ഏകദിന ടീമിന്റെ നായകനായി തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യയിൽ നിന്നും മൂന്ന് താരങ്ങളാണ് ടീമിലുള്ളത്. ധോണി, കോഹ്ലി,രോഹിത് ശർമ്മ എന്നിവരാണ് ഏകദിന ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ കളിക്കാർ. ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ധോണി ടീമിന്റെ നട്ടെല്ലായിരുന്നുവെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്കായി ഏകദിന ടീമിനെ തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ സ്മിത്ത് ചൂണ്ടിക്കാട്ടി. ഈ ദശാബ്ദത്തിലെ മികച്ച ഏകദിന ബാറ്‌സ്മാനായി വിരാട് കോഹ്ലിയെ സ്മിത്ത് തെരഞ്ഞെടുത്തു.

ടെസ്റ്റ് ടീമിന്റെ നായകനായി വിരാട് കോഹ്‍ലിയെയാണ് തെരഞ്ഞെടുത്തത്. ടീമിലെ ഏക ഇന്ത്യൻ കളിക്കാരനും കോഹ്ലിയാണ്. ഏകദിന ടീമിൽ രോഹിതും ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയുമാണ് ഓപ്പണർമാർ. ടെസ്റ്റ് ടീമിൽ ഡേവിഡ് വാർണറും അലയസ്റ്റർ കുക്കുമാണ് ഓപ്പണർമാർ. അഞ്ചാം നമ്പറിലാണ് ഇന്ത്യൻ നായകന്റെ സ്ഥാനം. ഇംഗ്ലണ്ടിൽ നിന്ന് നാല് താരങ്ങളും ഓസ്‌ട്രേലിയയിൽ നിന്ന് മൂന്ന് പേരും ടീമിൽ ഉൾപ്പെട്ടു.

ഏകദിന ടീം: എം എസ് ധോണി, രോഹിത് ശർമ്മ, ഹാഷിം അംല, വിരാട് കോഹ്ലി,എ ബി ഡിവില്ലിയേഴ്സ്, ഷാകിബ് അൽ ഹസൻ,ജോസ് ബട്ലർ,റഷീദ് ഖാൻ, മിച്ചൽ സ്റ്റാർക്, ട്രെന്റ് ബോൾട്ട്, ലസിത് മലിംഗ

ടെസ്റ്റ് ടീം: വിരാട് കോഹ്ലി(C), ഡേവിഡ് വാർണർ, അലയസ്റ്റർ കുക്ക്, കെയ്ൻ വില്യംസൺ, സ്റ്റീവൻ സ്മിത്ത്, എ ബി ഡിവില്ലിയേഴ്സ്, ബെൻ സ്റ്റോക്സ്, ഡെയ്ൽ സ്റ്റെയ്ൻ, സ്‌റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്‌സൺ, നഥാൻ ലിയോൺ

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT