Cricket

കാര്യവട്ടത്തെ ഇന്ത്യൻ ജയങ്ങൾ ബൗളിംഗ് മികവിൽ; ഇന്ന് റണ്ണൊഴുകുമെന്ന പ്രതീക്ഷയിൽ ആരാധകർ  

THE CUE

കാര്യവട്ടത്ത് ഇതിന് മുൻപ് നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ വിജയം തീരുമാനിച്ചത് ബോളർമാരാണ്. 2017ൽ മഴയിൽ കുതിർന്ന ഇന്ത്യ ന്യൂസിലാൻഡ് ടി 20 മത്സരം 8 ഓവറാക്കി വെട്ടികുറച്ചാണ് നടത്തിയത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 67 റൺസിൽ കിവീസ് ബോളർമാർ പിടിച്ചു നിർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിനെ ജസ്പ്രീത് ബുമ്രയുടെ നേതൃ ത്വത്തിലുള്ള ബോളിങ് നിരയാണ് പിടിച്ചു കെട്ടിയത്. ആറു റൺസിനായിരുന്നു ഇന്ത്യൻ വിജയം.

കഴിഞ്ഞ വർഷം നടന്ന വിൻഡീസിനെതിരായുള്ള ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത എതിരാളികളെ വെറും 104 റൺസിനാണ് ഇന്ത്യൻ ബോളർമാർ പുറത്താക്കിയത്. രോഹിത് ശർമയുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ ഒൻപത് വിക്കറ്റിന്റെ അനായാസ ജയവും സ്വന്തമാക്കി. നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയായിരുന്നു കളിയിലെ താരം. കേരള മണ്ണിലെ രണ്ടാം മാൻ ഓഫ് ദി മാച്ച് പുരസ്കാരമായിരുന്നു ജഡേജയുടേത്. 2013ൽ കൊച്ചിയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ ജഡേജ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു.

ഇപ്രാവശ്യം ഇരു ടീമുകളിൽ നിന്നും ബാറ്റിംഗ് വെടിക്കെട്ടാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയം മത്സരത്തിന് പൂർണ സജ്ജമായി കഴിഞ്ഞു. നാല്പതിനായിരത്തോളം കാണികൾ ആവേശപ്പൂരത്തിനെത്തുമെന്നാണ് കരുതുന്നത്. റൺമഴ പ്രതീക്ഷിച്ച് സ്റ്റേഡിയത്തിലേക്ക് എത്തുന്ന ആരാധകർ ആകാംക്ഷയോടെ ഉറ്റു നോക്കുന്നത് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ അന്തിമ ഇലവനിലുണ്ടാകുമോയെന്നാണ്. ആദ്യ മത്സരത്തിൽ ഇടം ലഭിക്കാതിരുന്ന സഞ്ജു ഇന്നും കളത്തിലിറങ്ങാനുള്ള സാധ്യത കുറവാണ്. വൈകീട്ട് നാല് മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT