Cricket

‘ഗാംഗുലി മുന്നോട്ട് വയ്ക്കുന്നത് നൂതന ആശയങ്ങൾ’; ബിസിസിഐ പ്രസിഡന്റിന് പ്രശംസയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ 

THE CUE

ഗാംഗുലി നിർദേശിച്ച ഫോർ നേഷൻ ടൂർണമെന്റിന് പൂർണ പിന്തുണയുമായി ഓസ്‌ട്രേലിയയുടെ ചീഫ് എക്സിക്യൂട്ടീവ് കെവിൻ റോബെർട്സ്. ബിസിസിഐ പ്രസിഡന്റ് മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളെല്ലാം ഗംഭീരമാണെന്നും റോബെർട്സ് പ്രതികരിച്ചു. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, എന്നീ ടീമുകളും മറ്റൊരു മുൻനിര ടീമിനെയും ഉൾപ്പെടുത്തി ഒരു ടൂർണമെന്റ് ആരംഭിക്കാനാണ് ദാദ നിർദേശിച്ചത്.

പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് രണ്ട് മാസത്തിനുള്ളിൽ തന്നെ ദാദ ഇന്ത്യയുടെ ആദ്യ പകൽ രാത്രി മത്സരം സംഘടിപ്പിച്ചു. ഇപ്പോഴിതാ മറ്റൊരു നൂതന ആശയവുമായി രംഗത്ത് വന്നിരിക്കുകയാണ്
കെവിൻ റോബെർട്സ്

എല്ലാ ക്രിക്കറ്റ് ബോർഡുകളുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടത് നിർബന്ധമാണ്. മറ്റ് രാജ്യങ്ങളില്ലെല്ലാം ക്രിക്കറ്റ് വളർത്തിയെടുക്കേണ്ടത് ബോർഡ് അധികാരികൾ എന്ന നിലയിൽ ഞങ്ങളുടെ കടമയാണ്. അടുത്ത വർഷം അഫ്ഗാനിസ്ഥാൻ ടീമിനെ ഓസ്‌ട്രേലിയയിലേക്ക് ക്ഷണിക്കാൻ പദ്ധതിയിടുന്നുണ്ട്. ഏഷ്യയിൽ ക്രിക്കറ്റ് ഒരു മതമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പ്രിയപ്പെട്ട കായിക വിനോദമാണ് ക്രിക്കറ്റ്. ലോകം മുഴുവൻ ക്രിക്കറ്റ് വളർത്താൻ പരിശ്രമിക്കും, റോബെർട്സ് കൂട്ടിച്ചേർത്തു.

ന്യൂസിലാൻഡിനെതിരായുള്ള ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ 80,000ത്തോളം കാണികൾ എത്തിച്ചേർന്നത് ഇരുടീമും തമ്മിലുള്ള മത്സരങ്ങൾ നിരന്തരം നടത്താൻ പ്രോത്സാഹം നൽകുന്നുവെന്നും റോബെർട്സ് ചൂണ്ടിക്കാട്ടി. മെൽബൺ ക്രിക്കറ്റ് ക്ലബ്ബുമായി ചേർന്ന് പുതിയൊരു സ്റ്റേഡിയം സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്. ഓസ്‌ട്രേലിയയിൽ 80,000ത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരേയൊരു സ്റ്റേഡിയമാണ് എംസിജി. ലോർഡ്‌സ് കഴിഞ്ഞാൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടുന്ന മത്സരങ്ങൾ നടക്കുന്നത് മെൽബണിലാണ്, ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT