Cricket

ഒരു മത്സരത്തിൽ രണ്ട് കൺകഷൻ സബ്സ്റ്റിട്യൂട്; പിങ്ക് ബോൾ ടെസ്റ്റിൽ പുതിയ റെക്കോഡ്

THE CUE

പല പ്രത്യേകതകളും കൊണ്ട് ശ്രദ്ധേയമാകുകയാണ് ഇന്ത്യ-ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റ്. പകല്‍-രാത്രി ടെസ്റ്റിനിടെ ഇന്നലെ ഒരു റെക്കോഡ് കൂടി പിറന്നു. ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ട് കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടുകളെ ഉപയോഗിക്കുന്ന ആദ്യ ടീമായി ബംഗ്ലാദേശ്. ഈഡന്‍ ഗാര്‍ഡനില്‍ ബംഗ്ലാദേശിന്റെ രണ്ട് താരങ്ങള്‍ക്കാണ് പരുക്കേറ്റത്. ഷമിയുടെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ അടിച്ചതിനെത്തുടര്‍ന്ന് ആദ്യം നയീം ഹസ്സനും പിന്നീട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലിട്ടണ്‍ ദാസും പരുക്കേറ്റു പിന്മാറി. സ്‌കാനിങ്ങിനു വിധേയരാക്കിയ ഇരുവര്‍ക്കും തലയോട്ടിയില്‍ പരിക്കുകളൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തൈജുല്‍ ഇസ്ലാമും മെഹ്ദി ഹസ്സനുമാണ് ഇവര്‍ക്ക് പകരക്കാരായി കളത്തിലിറങ്ങിയത്.

2019 ഓഗസ്റ്റ് ഒന്നിനാണ് ഐസിസിയുടെ കണ്‍കഷന്‍ സബ്സ്റ്റിട്യൂട് നിയമം നിലവില്‍ വന്നത്.

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ കണ്‍കഷന്‍ സബ്സ്റ്റിട്യൂട്‌സുകളായി അഞ്ച് താരങ്ങളാണ് ഇതുവരെ കളത്തിലിറങ്ങിയത്. ഇതില്‍ നാലും ഇന്ത്യയ്ക്കെതിരെയായിരുന്നു. ആഷസില്‍ ഓസീസിന്റെ സ്റ്റീവന്‍ സ്മിത്തിന് പകരമായിറങ്ങിയ മാര്‍ക്കസ് ലംബുഷെയ്‌നാണ് പകരക്കാരന്‍ റോളില്‍ ഇറങ്ങിയ ആദ്യ താരം.

ഇന്ത്യയുടെ ആദ്യത്തെ പകല്‍ രാത്രി മത്സരത്തില്‍ ഇഷാന്ത് ശര്‍മ്മയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ആതിഥേയര്‍ ബംഗ്ലാദേശിനെ 106 റണ്‍സിന് പുറത്താക്കി. 2007ന് ശേഷം ആദ്യമായാണ് ഇഷാന്ത് ഇന്ത്യയില്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നത്. സന്ദര്‍ശകരുടെ മുഴുവന്‍ വിക്കറ്റും നേടിയത് ഇന്ത്യന്‍ പേസര്‍മാരാണ്. 2017ല്‍ ശ്രീലങ്കയ്ക്കെതിരെയും ഇന്ത്യന്‍ പേസര്‍മാര്‍ ഇന്നിങ്‌സിലെ പത്ത് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT