Cricket

‘വിരാട് കോഹ്ലിയോളം എനിക്കും വളരണം’; മോഹം പങ്കുവെച്ച് പാക് താരം ബാബര്‍ അസം 

THE CUE

ഇന്ത്യൻ നായകൻ വിരാട് കോഹ് ലി സമ്പാദിച്ച ഇതിഹാസ പദവി തനിക്കും കൈവരിക്കണമെന്ന മോഹം പങ്കുവച്ച് പാകിസ്താന്റെ യുവതാരം ബാബർ അസം. കോഹ് ലിയുമായി നിരന്തരം താരതമ്യപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യൻ നായകന്റെ മികവിനൊപ്പമെത്താൻ തനിക്ക് ഇനിയും സമയമെടുക്കുമെന്നും ബാബർ അസം പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ വലിയ ആരാധകനാണ് ഞാൻ. അദ്ദേഹം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയുടെ ഇതിഹാസ താരമാണ് കോഹ് ലി . എനിക്കും അദ്ദേഹത്തിന്റെ നേട്ടങ്ങൾക്കൊപ്പമെത്തണം.
ബാബർ അസം  

മാധ്യമങ്ങളും ആരാധകരും കോഹ്‌ലിയുമായി എന്നെ താരതമ്യപ്പെടുത്താറുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് കണ്ടെത്താൻ സാധിച്ചാലേ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റിൽ ഉൾപ്പെടുകയുള്ളൂവെന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ കുറച്ചു നാളുകളായി ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാനുള്ള പരിശ്രമത്തിലാണ് ഞാൻ. കോഹ്‍ലിയെപ്പോലെ ടീമിനെ വിജയത്തിലേക്കെത്തിക്കുന്ന ഒരുപാട് ഇന്നിങ്‌സുകൾ കളിക്കണം, അസം പറഞ്ഞു.

കോഹ്‌ലിയുമായും സ്മിത്തുമായും താരതമ്യപ്പെടുത്തുന്നതുകൊണ്ട് എനിക്ക് സമ്മർദമൊന്നുമില്ല. എന്റെ ബാറ്റിങ്ങിൽ ഞാനിപ്പോൾ കൂടുതൽ ശ്രദ്ധ പുലർത്താറുണ്ട്. കുറെ തവണ വീഡിയോയിലൂടെ എന്റെ ബാറ്റിംഗ് നിരീക്ഷിക്കും. തെറ്റുകൾ മനസ്സിലാക്കി വീണ്ടും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും, ബാബർ അസം കൂട്ടിച്ചേർത്തു. ഈ വർഷം മൂന്ന് ഫോർമാറ്റിലെയും പാകിസ്താന്റെ ഉയർന്ന റൺസ് സ്‌കോറര്‍ ബാബർ അസമാണ്. ഏകദിനത്തിലും ടി 20യിലും 50 റൺസിന്‌ മേലെയാണ് താരത്തിന്റെ ശരാശരി. നിലവിൽ പാകിസ്താൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലാണ് ഈ ഇരുപത്തിയഞ്ചുകാരൻ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT