Sports

ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പ് 1992 ലെ ഘടനയില്‍; വെല്ലുവിളിയെന്ന് വിരാട് കോഹ്‌ലി 

THE CUE

ഘടന പരിശോധിക്കുമ്പോള്‍ താന്‍ പങ്കെടുക്കുന്ന ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ക്രിക്കറ്റ് ലോകകപ്പായിരിക്കും ഇതെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വാക്കുകള്‍. ഏറ്റവും മികച്ച കളി പുറത്തെടുക്കാനാണ് ശ്രമമെന്നും കോഹ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. റൗണ്ട് റോബിന്‍ ഫോര്‍മാറ്റാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പരാമര്‍ശിച്ചത്. അതായത് 1992 ലെ പോലെ റൗണ്ട് റോബിന്‍ മാതൃകയിലാണ് ലോകകിരീടത്തിന് വേണ്ടിയുള്ള ഇക്കുറിയത്തെ പോരാട്ടം. നോക്കൗട്ടിന് മുന്‍പ് ഓരോ ടീമും ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതാണ് റൗണ്ട് റോബിന്‍ ഫോര്‍മാറ്റ്. പത്ത് ടീമുകളും പരസ്പരം മത്സരിക്കും. അതായത് ഇന്ത്യക്ക് മറ്റ് 9 ടീമുകളുമായും മത്സരമുണ്ട്. ഇതില്‍ നിന്ന് 4 പേര്‍ സെമി ഫൈനലില്‍ ഇടം നേടും.

92 ലെ ഓസ്‌ട്രേലിയന്‍ ലോകകപ്പിന് ശേഷം ഈ ഫോര്‍മാറ്റ് ലോകകപ്പില്‍ പിന്‍തുടര്‍ന്നിട്ടില്ല. ആ ലോക കിരീട പോരാട്ടത്തിലാണ് ആദ്യമായി വെള്ള ബോളുകള്‍ അവതരിപ്പിക്കപ്പെട്ടത്. കൂടാതെ കളിക്കാര്‍ക്ക് വിവിധ നിറത്തിലുള്ള ജഴ്‌സികളില്‍ അണിനിരക്കാനായതും ആ വര്‍ഷമാണ്. 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഇറങ്ങിയതും ഈ വര്‍ഷമായിരുന്നു. വര്‍ണവിവേചനത്തെ തുടര്‍ന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ അസാന്നിധ്യം. ഇപ്പോഴത്തെ പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ ക്യാപ്റ്റനായ ടീമാണ് അന്ന് കിരീടത്തില്‍ മുത്തമിട്ടത്. ഇംഗ്ലണ്ട് ടീം റണ്ണര്‍ അപ്പായി. ഇത്തവണ ഇന്ത്യക്ക് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ഐസിസി ഏകദിന റാങ്കിങ്ങില്‍ രണ്ടാമതാണ് ഇന്ത്യന്‍ പട.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT