POPULAR READ

51 വെട്ടില്‍ നിശബ്ദമായ ടി.പിയുടെ നമ്പര്‍ ഇനി വടകര എം.എല്‍.എയുടെ ഒഫീഷ്യല്‍ ഫോണ്‍ നമ്പര്‍

ആര്‍.എം.പി സ്ഥാപകനും രക്തസാക്ഷിയുമായ ടി.പി ചന്ദ്രശേഖരന്റെ ഫോണ്‍ നമ്പര്‍ വടകര എം.എല്‍.എയുടെ ഔദ്യോഗിക നമ്പര്‍. കക്ഷി രാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും ഏത് സമയത്തും എം.എല്‍.എയെ ഈ നമ്പരില്‍ വിളിക്കാമെന്ന് കെ.കെ.രമ എം.എല്‍.എ. സഖാവ് ടി.പി ചന്ദ്രശേഖരന്‍ വീണിടത്ത് നിന്നാണ് ഞങ്ങള്‍ തുടങ്ങിയത്, വടകരക്കാര്‍ക്ക് അവരുടെ എം.എല്‍.എയെ ടിപിയെ വിളിച്ച അതേ നമ്പരില്‍ വിളിക്കാമെന്നും രമ.

വടകരയില്‍ നിന്ന് ജയിച്ചത് ടി.പി ചന്ദ്രശേഖരനാണെന്നും നിയമസഭയില്‍ ടിപിയുടെ ശബ്ദമാകുമെന്നും കെ.കെ.രമ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ടി.പി ഉപയോഗിച്ചിരുന്ന 9447933040 എന്ന നമ്പരാണ് കെ.കെ.രമ തന്റെ ഔദ്യോഗിക നമ്പരാക്കിയത്. ഫേസ്ബുക്ക് ലൈവിലായിരുന്നു പ്രഖ്യാപനം.

കെ.കെ രമ പറഞ്ഞത്

ആ നമ്പര്‍, 2021 മേയ് 14ന് രാത്രി പത്തേ പത്തിന് നിശ്ചലമായ ഒരു നമ്പര്‍.കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആളുകള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി നിരന്തരം ബന്ധപ്പെട്ടോണ്ടിരുന്ന ഒരു നമ്പര്‍. ആ നമ്പര്‍ ഇന്ന് മുതല്‍ എം.എല്‍എയുടെ ഔദ്യോഗിക നമ്പരായി സമര്‍പ്പിക്കുകയാണ്. ഏത് ആവശ്യങ്ങള്‍ക്കും സഖാവ് ടി.പിയെ ആളുകള്‍ എങ്ങനെയാണോ ബന്ധപ്പെട്ടിരുന്നത് അത് പോലെ ഏത് സമയത്തും ആ നമ്പറില്‍ വിളിക്കാം. ടിപിയുടെ ആ നമ്പര്‍ പലരുടെയും കയ്യിലുണ്ടാകും.

സഹായത്തിനായി ഈ നമ്പരിലേക്ക് ഏത്പാതിരാത്രിയും വിളിക്കാം. ഇതുവഴി സഖാവ് ടിപി ചന്ദ്രശേഖരന്റെ രാഷ്ട്രീയം സജീവമായി, ഏറ്റവും ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകരമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കഴിയാവുന്ന സഹായങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ചെയ്തു കൊടുക്കാന്‍ ഞങ്ങള്‍ എപ്പോഴും സന്നദ്ധനായിരിക്കും. ഇതുവരെ നിങ്ങള്‍ നല്കിയ പിന്തുണയ്ക്ക് നന്ദി

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങൾ അപാരമായ സ്നേഹ വായ്പോടെ നിങ്ങളുടെ നിയമസഭാ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്തിട്ട് രണ്ടു മാസങ്ങളാവാറായി. മണ്ഡലത്തിനകത്തു നിന്നും പുറത്തു നിന്നും ഏറെ ആവേശം പകരുന്ന പിന്തുണയും ഐക്യദാർഡ്യവുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒപ്പം വടകരയിലെ ജനത ഏറെ പ്രതീക്ഷയോടെയാണ് ഈ വിജയത്തെ നോക്കിക്കാണുന്നത്. നിങ്ങളുടെയെല്ലാം പിന്തുണയും സഹകരണവും ഉള്ളതിനാൽ ആ പ്രതീക്ഷകൾ സാക്ഷാത്ക്കരിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്. മണ്ഡലത്തിലെ ചില ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യവും പങ്കിടുന്നു. കൂടുതൽ ഫലപ്രദമായി മണ്ഡലത്തിലെ ദൈനം ദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എം എൽ എ ഓഫീസ് പ്രവർത്തിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. വടകരയുടെ പ്രിയപ്പെട്ട എം.പി. കെ.മുരളിധരനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. മത / സാമുദായിക / രാഷ്ട്രീയ ഭേദമില്ലാതെ എവർക്കും എപ്പോഴും ഓഫീസിലേക്ക് സുസ്വാഗതം. വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ ബന്ധപ്പെടാനുള്ള ഔദ്യോഗിക നമ്പറുകൾ പരിചയപ്പെടാം. +914962512020 ഇതാണ് വടകരയിലെ എം.എൽ.എ ഓഫീസ് നമ്പർ. +919447933040 ഇത് എം.എൽ.എയുടെ ഔദ്യോഗിക നമ്പറാണ്‌. ഇത് കേൾക്കുന്ന ചിലർക്കെങ്കിലും ഈ നമ്പർ ഓർമ്മയുണ്ടാവാം. സഖാവ് ടി.പി. ചന്ദ്രശേഖരൻ അവസാന നാൾ വരെ ഉപയോഗിച്ചിരുന്ന നമ്പറാണിത്. ഈ നമ്പർവീണ്ടും ആക്ടീവാവുകയാണ്. ദേശീയ തലത്തിൽ തന്നെ സജീവ സമര സംഘടനാ പ്രവർത്തനമുണ്ടായിരുന്ന വിദ്യാർത്ഥി ജീവിതത്തിന് ശേഷം ടി.പി. യുടെ ജീവിത സഖാവായി , പ്രാദേശികമായ രാഷ്ട്രീയ പ്രവർത്തനങ്ങളും മഹിളാ സംഘടനവുമൊക്കെയായി കഴിഞ്ഞിരുന്ന ഞാൻ വീണ്ടും പൊതു രംഗത്ത് സജീവമായതിന്റെ പശ്ചാത്തലം നിങ്ങൾക്കറിയാമല്ലോ ! സ ടി.പി വീണു പോയിടത്തു നിന്ന് , മുന്നോട്ട്പോവുകയാണ് നമ്മൾ . 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന , സ. ടി.പി ജനതയെ കേട്ട ആ നമ്പറിൽ നമുക്ക് പരസ്പരം കേൾക്കാം.
കെ.കെ രമ എം.എൽ.എ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT