POPULAR READ

ഹലോ ജോസഫ്, ഞാന്‍ ജസീന്ത ആര്‍ഡന്‍,ഹാപ്പി ബേര്‍ത്ത്‌ഡേ; അപ്രതീക്ഷിതമായെത്തിയ പിറന്നാള്‍ ആശംസയില്‍ ഞെട്ടി തൃശൂരുകാരന്‍

തൃശൂരിലെ ജോസഫ് ജോണിന് അറുപത്തി രണ്ടാം പിറന്നാളിന് അപ്രതീക്ഷിതമായി ആശംസകളുമായെത്തി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍.

ജൂലായ് 21ന് രാവിലെ മകള്‍ അന്ന അയച്ച വീഡിയോയിലാണ് ജസീന്ത ആര്‍ഡന്‍, ജോസഫിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

'' ഹലോ ജോസഫ്, ഞാന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ഞാന്‍ ഇപ്പോള്‍ അന്നയുടെ കൂടെയാണുള്ളത്. അവള്‍ ഇവിടുത്തെയൊരു നല്ല റസ്റ്റോറണ്ടിലാണ് ജോലി ചെയ്യുന്നത്. ഹാപ്പി ബേര്‍ത്ത് ഡേ,'' എന്നാണ് ജസീന്ത ആര്‍ഡന്‍ പറഞ്ഞത്.

ജസീന്തയുടെ കൂടെ തന്നെ ജോസഫിന്റെ മകള്‍ അന്നയുമുണ്ട്. ന്യൂസിലാന്‍ഡില്‍ ഷെഫായി ജോലി ചെയ്യുകയാണ് അന്ന.

ജസീന്ത ആര്‍ഡന്റെ കടുത്ത ആരാധകനാണ് ജോസഫ്. അന്ന ജോലി ചെയ്യുന്ന റസ്റ്റോറണ്ടില്‍ ഭക്ഷണം കഴിക്കാനെത്തിയതാണ് ജസീന്ത. വര്‍ത്തമാനത്തിനിടെ ഷെഫിന്റെ അച്ഛന്റെ പിറന്നാള്‍ വിവരം അറിഞ്ഞപ്പോള്‍ വീഡിയോയിലൂടെ ജസീന്ത ആശംസ അറിയിക്കുകയായിരുന്നു.

കാഷ്വല്‍ ആയിട്ടുള്ള സംസാരത്തിനിടെ അതിര്‍ത്തി അടച്ചത് കൊണ്ട് നാട്ടില്‍ പോകാന്‍ പറ്റുന്നില്ല. അച്ഛനെയും അമ്മയേയും ഒന്നും കാണാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ജസീന്ത തന്നെ എന്നാല്‍ നമുക്ക് അച്ഛന്് പിറന്നാള്‍ ആശംസകള്‍ ചെയ്ത് ഒരു വീഡിയോ അയക്കാം എന്ന് പറയുകയായിരുന്നു. അന്നയുടെ ഫോണ്‍ വാങ്ങി ജസീന്ത തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തത്. ജസീന്തയുടെ നേതൃഗുണം ഇന്ത്യയിലുള്ളവരും മാതൃകയാക്കണമെന്ന് പറയുകയാണ് ജോസഫ്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT