POPULAR READ

തരംഗ് 2025: ടെക്കീസ് കലോത്സവത്തിൽ മൂന്നാം ദിനത്തിൽ 100 പോയിന്റുമായി മുന്നിട്ട് കീ വാല്യൂ സോഫ്‌വെയർ സിസ്റ്റംസ്

പ്രോഗ്രസ്സീവ് ടെക്കീസ് ഇൻഫോപാർക്കുമായി സഹകരിച്ചു നടത്തുന്ന ടെക്കീസ് കലോത്സവം തരംഗ് സീസൺ 3 മൂന്നു ദിവസങ്ങൾ പിന്നിട്ടു. മൂന്നാം ദിവസമായ ബുധനാഴ്ച ലളിതഗാനം, സോപാനസംഗീതം, കഥകളിസംഗീതം, വൃന്ദവാദ്യം, ദേശഭക്തിഗാനം, കവിതാരചന എന്നീ മത്സരങ്ങൾ മൂന്ന് വേദികളിലായി നടന്നു.

ആദ്യ മൂന്നു ദിവസങ്ങളിലെ മത്സരഫലങ്ങൾ പുറത്തുവന്നപ്പോൾ 100 പോയിൻ്റുമായി കീ വാല്യൂ സോഫ്‌വെയർ സിസ്റ്റംസ് മുന്നിട്ടു നിൽക്കുന്നു. 55 പോയിൻ്റുമായി ക്യുബസ്റ്റ് രണ്ടാം സ്ഥാനത്തും 50 പോയിൻ്റുമായി ടിസിഎസ് മൂന്നാം സ്ഥാനത്തുമുണ്ട്. 40 പോയിൻ്റ് വീതമുള്ള ഇൻവൈസർ, വിപ്രോ എന്നീ കമ്പനികൾ തൊട്ടു പിന്നിലുണ്ട്.

കലോത്സവത്തിൻ്റെ നാലാം ദിവസമായ വ്യാഴാഴ്ച പദ്യപാരായണം, മിമിക്രി, മോണോ ആക്ട്, നാടകം, കട്ട്-കോപ്പി-പേസ്റ്റ്, പെൻസിൽ ഡ്രോയിംഗ്, ബോട്ടിൽ ആർട്ട്, എംബ്രോയിഡറി മത്സരങ്ങൾ നടക്കും. ഹ്രസ്വചിത്രം സമർപ്പിക്കാനുള്ള അവസാന ദിവസവും വ്യാഴാഴ്ചയാണ്.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT