POPULAR READ

സില്‍വര്‍ പ്ലേ ബട്ടണുമായി എ.വിജയരാഘവന്‍, സിപിഎം യൂട്യൂബ് ചാനലിന് ഒരുലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്

സിപിഐഎം കേരള ഘടകത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന് ഒരു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്. കൊവിഡ് കാലത്തും കഴിഞ്ഞ നിയമസഭാ-തദ്ദേശ തെരഞ്ഞെടുപ്പുകളിലും നേതാക്കളുടെ പ്രസംഗ പരിപാടികളും സംവാദങ്ങളും ഈ യൂട്യൂബ് ചാനല്‍ വഴിയാണ് അണികളിലെത്തിയത്.

സിപിഐഎം പിബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള ,എം.എ ബേബി തുടങ്ങിയവരുടെ പ്രതിവാര പാര്‍ട്ടി ക്ലാസുകളും പ്രസംഗങ്ങളും ചാനലിലൂടെയുണ്ട്. എല്‍ഡിഎഫ് മന്ത്രിമാരുടെ പ്രഭാഷണ പരമ്പര, തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം എന്ന പേരില്‍ എം.സ്വരാജിന്റെ വീഡിയോ കോളം എന്നിവയും സിപിഐഎം ഔദ്യോഗിക ചാനലിലുണ്ട്.

ഒരു ലക്ഷത്തി പന്ത്രണ്ടായിരം സബ്‌സ്‌ക്രൈബേഴ്‌സ് പിന്നിട്ട സാഹചര്യത്തില്‍ യൂട്യൂബ് സില്‍വര്‍ പ്ലേ ബട്ടന്‍ ലഭിച്ചത് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്.

രണ്ടാം വാരത്തിലും മുന്നേറി 'ആരം'; സൈജു കുറുപ്പ് ചിത്രം പ്രദർശനം തുടരുന്നു

'അവറാച്ചന് ബുക്ക് മൈ ഷോയിലും ഉണ്ടെടാ പിടി'; ട്രെൻഡിങ് ആയി അവറാച്ചൻ & സൺസ്

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

SCROLL FOR NEXT