POPULAR READ

'സഹിഷ്ണുതയുടെ തണലൊരുക്കും',മലപ്പുറത്തെ ക്ഷേത്രമുറ്റത്ത് പൂജാരിക്കൊപ്പം വൃക്ഷത്തൈ നട്ട് മുനവറലി ശിഹാബ് തങ്ങള്‍

മലപ്പുറം ജില്ലയെ അപരവല്‍ക്കരിച്ച് മതവിദ്വേഷ പ്രചരണം തുടരവേ മതമൈത്രിയുടെ വൃക്ഷത്തൈ നട്ട് സയ്യിദ് മുനവറലി തങ്ങളുടെ പരിസ്ഥിതി ദിനാഘോഷം. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് മലപ്പുറത്തെ ക്ഷേത്രമുറ്റത്ത് വൃക്ഷത്തൈ നട്ടത്. കുന്നുമ്മല്‍ ത്രിപുരാന്തക ക്ഷേത്ര അങ്കണത്തില്‍ പരിസ്ഥിതി ദിനത്തില്‍ പൂജാരി മണികണ്ഠന്‍ എമ്പ്രാന്താരിക്കൊപ്പം വൃക്ഷത്തൈ നടുന്ന ചിത്രം തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

വൃക്ഷത്തിന് മൈത്രി എന്ന് പേര് നല്‍കിയതായും മുനവറലി തങ്ങള്‍. 'ആ തൈ വളര്‍ന്നൊരു വൃക്ഷമായി, പ്രകൃതി സ്‌നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണല്‍ വിരിക്കട്ടെ..' എന്നും മുനവറലി ഫേസ്ബുക്കില്‍ കുറിച്ചു.

മലപ്പുറം അക്രമങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്ന മനേകാ ഗാന്ധിയുടെ അവാസ്തവ പ്രചരണവും കേരളത്തില്‍ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലയെ കേന്ദ്രീകരിച്ച് ബിജെപി കേന്ദ്രങ്ങള്‍ നടത്തിയ വിദ്വേഷ പ്രചരണവും ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ഹിന്ദുക്കളുടെ പുണ്യമൃഗത്തെ മുസ്ലിം ഭൂരിപക്ഷ ജില്ലയില്‍ ഉള്ളവര്‍ കൊലപ്പെടുത്തി എന്ന രീതിയിലായിരുന്നു വ്യാജപ്രചരണം. ആന ചരിഞ്ഞത് പാലക്കാട് ജില്ലയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത നല്‍കിയെങ്കിലും മനേകാ ഗാന്ധി ഉള്‍പ്പെടെ ഈ വാദം തിരുത്തിയിരുന്നില്ല.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT