POPULAR READ

‘പശുക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണം തികയുന്നില്ല’ ; റൊട്ടി ബാങ്ക് തുറന്ന് സംഘടന 

THE CUE

ഉത്തര്‍പ്രദേശിലെ പശുക്കള്‍ക്കായി റൊട്ടി ബാങ്ക് തുറന്ന് സംഘടന. സര്‍വധര്‍മ് ഭോജന്‍ എന്ന സംഘടനയാണ് ഭക്ഷണ ബാങ്ക് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന കാലിത്തീറ്റ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വീടുകളിലും മറ്റും ബാക്കിയാകുന്ന ആഹാരസാധനങ്ങള്‍ പത്തിടങ്ങളില്‍ ശേഖരിച്ച് കാലികള്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിനുള്ള സജ്ജീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

വീടുകളിലും മറ്റും ബാക്കിയാകുന്ന ഭക്ഷണം പ്രസ്തുത കേന്ദ്രങ്ങളിലെത്തിക്കാന്‍ സംഘടന ആളുകളോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ സഹകരിച്ചാല്‍ നഗരത്തില്‍ ഒരു പശുപോലും വിശന്നിരിക്കേണ്ടി വരില്ലെന്നാണ് അധികൃതരുടെ വാദം. പശുക്കള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഭക്ഷണം ഏര്‍പ്പാടാക്കിയിട്ടുണ്ട്. എന്നാല്‍ അത് തികയുന്നില്ല. അത്രയേറെ പശുക്കളുണ്ട്. മുഴുവന്‍ എണ്ണത്തിനും മതിയായ ഭക്ഷണമെത്തിക്കാനാണ് ജനങ്ങളുടെ സഹായം തേടുന്നതെന്നും ഇവര്‍ പറയുന്നു.

നിരവധി പേര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇതിന്റെ ഭാഗാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍വധര്‍മ് ഭോജന്‍ അദ്ധ്യക്ഷന്‍ ബാബ്‌ല പറഞ്ഞു. മനുഷ്യനെ പോലെ പശുക്കള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും തീറ്റയില്ലാതെ ജീവിക്കാനാകില്ല. മനുഷ്യരുടെ കാര്യം നോക്കാന്‍ ആളുകളുണ്ട്. എന്നാല്‍ പശുവിന്റെ കാര്യങ്ങള്‍ നോക്കാന്‍ ആരുമില്ല. ആഹാരം കിട്ടാതെ പശുക്കള്‍ പോളിത്തീന്‍ കവറുകള്‍ കഴിക്കുന്നത് സ്ഥിരം കാഴ്ചയാണ്. അതുകൊണ്ടാണ് ഇത്തരമൊരു സംവിധാനം ആരംഭിച്ചതെന്ന് മറ്റൊരു ഭാരവാഹിയായ സയ്യദ് ആപഖ് ഹുസൈന്‍ പറഞ്ഞു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT