POPULAR READ

ഉളുപ്പില്ലാതെ കള്ളം പറയുന്ന മുഖ്യമന്ത്രിയെ കേരളത്തിന് വേണ്ടെന്ന് ചെന്നിത്തല, സ്വപ്‌നയെക്കുറിച്ച് പറഞ്ഞത് നുണ

സ്വപ്നയുടെ നിയമനത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ നേരത്തെ പരിചയമുണ്ടായിരുന്നു എന്ന് പറയുന്നു.

മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചത് എന്നും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ശിവശങ്കരനെ അഞ്ചോ ആറോ തവണ കണ്ടു എന്നാണ് സ്വപ്ന മൊഴി നല്‍കിയത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ ഇനിയെന്താണ് പറയാനുള്ളതെന്നും ചെന്നിത്തല ചോദിക്കുന്നു.

പിന്‍വാതില്‍ നിയമനങ്ങളുടെയും തട്ടിപ്പുകളുടെയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. മാധ്യമങ്ങളോടും ജനങ്ങളോടും ഉളുപ്പില്ലാതെ കള്ളം പറയുന്ന മുഖ്യമന്ത്രിയെ കേരളത്തിന് വേണ്ട. പിണറായി വിജയന്‍ രാജിവെയ്ക്കുകയാണ് വേണ്ടതെന്നും വാര്‍ത്താക്കുറിപ്പില്‍ രമേശ് ചെന്നിത്തല.

സ്‌പേസ് പാര്‍ക്കില്‍ തനിക്ക് നിയമനം ലഭിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ

സംസ്ഥാന ഐ.ടി വകുപ്പിന് കീഴില്‍ സ്‌പേസ് പാര്‍ക്കില്‍ തനിക്ക് നിയമനം ലഭിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനൊപ്പം അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.

കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡിയേയും സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷിനേയും കാണാന്‍ സ്വപ്നയോട് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തിലുണ്ട്. സപേസ് പാര്‍ക്കിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് മനസിലാക്കാനാണ് ഇവരെ കാണാന്‍ നിര്‍ദേശിച്ചതെന്നും എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

SCROLL FOR NEXT