POPULAR READ

കയ്യടികള്‍ക്ക് നടുവിലേക്ക്, റഗ്ബി ടീമിനെ ഗ്രൗണ്ടിലേക്ക് ആനയിച്ച് ക്വാഡന്‍ 

THE CUE

ഉയരക്കുറവിന് കടുത്ത അധിക്ഷേപവും ബോഡി ഷെയിമിംഗും നേരിട്ട ക്വാഡന്‍ ബെയില്‍സ് ഒറ്റ ദിവസം കൊണ്ട് ലോകത്തിന്റെ പലകോണില്‍ നിന്ന് സ്‌നേഹവും പിന്തുണയും ഏറ്റുവാങ്ങുകയാണ്. രണ്ട് ദിവസങ്ങളിലായി 'കൊന്നുതരുമോ' എന്ന ചോദ്യവുമായി നെഞ്ച് തകര്‍ന്ന് കരയുന്ന കുഞ്ഞു ക്വാഡന്റെ വീഡിയോ ആണ് ലോകമെങ്ങും വൈറല്‍ ആയതെങ്കില്‍, ഇന്ന് ഓസ്‌ട്രേലിയയിലെ ദേശീയ റഗ്ബി ടീമിന്റെ കൈപിടിച്ച് ഫീല്‍ഡിലേക്ക് ചിരിയോടെ എത്തുന്ന ക്വാഡന്‍ ബെയില്‍ ആണ് വൈറല്‍.

നാഷനല്‍ റഗ്ബി ലീഗിന്റെ ഇന്‍ഡിജനസ് ഓള്‍ സ്റ്റാര്‍സ് ടീമിനെ ഫീല്‍ഡിലേക്ക് നയിക്കാനായി ക്വീന്‍സ് ലാന്‍ഡിലേക്ക് ക്വാഡനെ ക്ഷണിച്ചിരുന്നു. ഗോള്‍ഡ് കോസിലെ മത്സര സ്ഥലത്ത് എത്തി റഗ്ബി ടീമിന്റെ അതേ ജഴ്‌സിയില്‍ ഗ്രൗണ്ടിലെ കയ്യടികള്‍ക്കും ആരവങ്ങള്‍ക്കും നടുവിലേക്ക് ക്വാഡന്‍ ബെയില്‍സ് എത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

അമ്മയായ യരാഖ ബെയില്‍സ് ആണ് മകന്‍ ക്വാഡന്റെ വീഡിയോ പങ്കുവച്ചത്. സ്‌കൂളില്‍ നിന്ന് കൊണ്ടുപോകാനെത്തിയ അമ്മയ്ക്ക് മുന്നിലായിരുന്നു സഹപാഠികളില്‍ നിന്നുള്ള ബോഡി ഷെയിമിംഗ് ക്വാഡന്‍ പങ്കുവച്ചത്. ഹോളിവുഡ് താരം ബ്രാഡ് വില്യംസ്, ഹ്യൂ ജാക്ക് മാന്‍ തുടങ്ങിയവര്‍ ക്വാഡനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ബ്രാഡ് വില്യംസ് ഡിസ്‌നി ലാന്‍ഡ് സന്ദര്‍ശിക്കാന്‍ ക്വാഡനെയും അമ്മയെയും ക്ഷണിക്കുകയും ചെയ്തു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT