POPULAR READ

കുട്ടികളുടെ അമ്മ അത്രയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്, അത്രയും ഞാന്‍ കഷ്ടപ്പെടുന്നില്ലെന്നാണ് തോന്നുന്നത് ; ഓമനക്കുട്ടന്‍ പറയുന്നു

മകള്‍ക്ക് മെറിറ്റില്‍ എംബിബിഎസ് പ്രവേശനം ലഭിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കവെ, അതിന് പിന്നിലെ, ഭാര്യ രാജേശ്വരിയുടെ കഠിനാധ്വാനം ഹൃദയത്തില്‍ തൊടുന്ന വാക്കുകളില്‍ വിവരിച്ച് ഓമനക്കുട്ടന്‍. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് ഭാവനാലയത്തില്‍ എന്‍എസ് ഓമനക്കുട്ടന്റെ മകള്‍ സുകൃതിക്ക് കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജിലാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. ദുരിതാശ്വാസക്യാമ്പില്‍ നിന്ന് പണം പിരിച്ചെന്ന ബിജെപിയുടെ കുപ്രചരണത്തിലും മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തകളിലും വേട്ടയാടപ്പെട്ടെ വ്യക്തിയാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്‍.

ഓമനക്കുട്ടന്റെ വാക്കുകള്‍

'വെറും ഏഴാംക്ലാസ് വിദ്യാഭ്യാസമാണ് എന്റേത്. എന്റെ ഭാര്യയുടെ വിദ്യാഭ്യാസം പ്രിഡിഗ്രിയുമാണ്. വിദ്യാഭ്യാസം ചെയ്യുന്ന കാര്യത്തില്‍ എനിക്ക് ചില പ്രതിസന്ധികളുണ്ടായി. അപ്പോ മകള്‍ ഉന്നതവിദ്യാഭ്യാസം ചെയ്യുക, എംബിബിഎസിന് അഡ്മിഷന്‍ കിട്ടുക എന്ന് പറയുമ്പോള്‍ വലിയ സന്തോഷമുണ്ട്.

ആ കാര്യത്തില്‍ ഇവരുടെ അമ്മയാണ്. ഇപ്പോള്‍ നമ്മളിത് ചര്‍ച്ച ചെയ്യുമ്പോള്‍ അരൂര് എച്ച് ഐസി എന്ന കമ്പനിയില്‍, മത്സ്യ സംഭരണവുമായി ബന്ധപ്പെട്ട് അവിടെ പണിയെടുക്കുകയാണ്. ഇവിടെ നിന്ന് രാവിലെ നാല് മണിയാകുമ്പോള്‍ എണീറ്റ് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കിവച്ച് ഏഴേ നാല്‍പ്പത്തി അഞ്ചാകുമ്പോള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ തിരിച്ച് വൈകുന്നേരം അതേ സമയത്താണ് തിരിച്ചെത്തുന്നത്. അത്രയേറെ ബുദ്ധിമുട്ടുകള്‍ കുട്ടികളുടെ അമ്മ അനുഭവിക്കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇവരുടെ ഉന്നമനത്തിനായിട്ടാണ് പുള്ളിക്കാരി അത്രയേറെ കഷ്ടപ്പെടുന്നത്. അത്രയും തന്നെ ഞാന്‍ കഷ്ടപ്പെടുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണമെന്താന്ന് വച്ചാല്‍ ഒരു രക്ഷാകര്‍ത്താവെന്ന നിലയില്‍ നമ്മളൊരു പണിക്ക് പോയാല്‍ ആ പണിചെയ്തിട്ട് തിരിച്ച് വീട്ടില്‍ വന്നാല്‍ മതി. അതല്ല ഒരു മാതാവ് എന്ന് പറയുന്നത്. രണ്ടുംപെണ്‍കുട്ടികളാണ്. അവരെ സംരക്ഷിച്ച്, അവരുടെ എല്ലാ കാര്യങ്ങളും നോക്കുന്നയാളാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഉന്നമനത്തിലെത്തിക്കുന്ന കാര്യത്തില്‍ രക്ഷാകര്‍ത്താവ് എന്ന നിലവാരത്തില്‍ എനിക്ക് പങ്കുണ്ടെങ്കിലും ശരിക്കും മാതാവാണ് അതിനകത്തെ മുഖ്യധാര എന്നാണെനിക്ക് പറയാനുള്ളത്. അവര്‍ക്കാണ് ഇതില്‍ ഏറ്റവും സന്തോഷം.

Omanakkuttan About his Wife's Hardships Behind his Daugters MBBS Admission.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT