POPULAR READ

'ശ്രീമാന്‍ വിജയന്‍ ആദ്യം മൗനം ഭഞ്ജിച്ചു ചോദിച്ചു, വാക്‌സിനെടുത്തോ': മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായി ഒരു ശത്രുതയുമില്ലെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കണ്ണൂരിലേക്ക് വിമാനം കാത്തുനില്‍ക്കെ പിണറായിയെ കണ്ടിരുന്നുവെന്നും മുല്ലപ്പള്ളി. വാക്‌സിനെടുത്തോ എന്നായിരുന്നു നേരില്‍ കണ്ടപ്പോഴുള്ള ചോദ്യം. റിപ്പോര്‍ട്ടര്‍ ചാനലില്‍ എം.വി നികേഷ് കുമാറിന്റെ അഭിമുഖത്തിലാണ് പ്രതികരണം.

മുല്ലപ്പള്ളി രാമചന്ദ്രന്‍ പിണറായി വിജയനെക്കുറിച്ച്

കുറേയായി ഞങ്ങള്‍ കാണാത്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അദ്ദേഹം കണ്ണൂരിലെ വസതിയിലേക്ക് പോകും വഴി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഞങ്ങള്‍ കണ്ടത്. എനിക്ക് അങ്ങോട്ടും വിജയന് ഇങ്ങോട്ടും ജാള്യത ഉണ്ടായിരുന്നു സംസാരിക്കാന്‍. ശ്രീമാന്‍ വിജയന്‍ തന്നെയാണ് മൗനം ഭഞ്ജിച്ചു കൊണ്ട് ചോദിച്ചത്, വാക്‌സിന്‍ എടുത്തോ എന്ന്. ഞാന്‍ പറഞ്ഞു വാക്‌സിന്‍ എടുത്തില്ലെന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അത്ര വലിയ ധൈര്യമൊന്നും കാണിക്കണ്ട, ഇതൊരു മഹാമാരിയാ എന്ന് പറഞ്ഞു. അദ്ദേഹം ആ സൗഹൃദം ആഗ്രഹിക്കുന്നുണ്ട്. ഞാന്‍ അത് നഷ്ടപ്പെടുത്താനും ആഗ്രഹിക്കുന്നില്ല.

പിണറായി വിജയനെ അല്ല അദ്ദേഹത്തിന്റെ ശൈലിയെ ആണ് എതിര്‍ക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്റെ അച്ചടക്കത്തിന്റെ സീമ ഒരിക്കലും ലംഘിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT