POPULAR READ

ഇന്ന് രോഗബാധിതര്‍ പൂജ്യം, കൂട്ടപരിശോധനയില്‍ കൊവിഡിനെ തോല്‍പ്പിച്ച ഇറ്റലിയിലെ ‘വോ’

THE CUE

കൊവിഡ് 19 രോഗബാധിതരെ കണ്ടെത്താന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെന്തെന്ന് വ്യക്തമാക്കുന്നതാണ് ഇറ്റലിയിലെ 'വോ' എന്ന ചെറുപട്ടണത്തിന്റെ കഥ. ഇറ്റലിയില്‍ കൊവിഡ് മൂലമുള്ള മരണസംഖ്യ വര്‍ധിക്കുമ്പോള്‍ രാജ്യത്തെ ഈ ചെറു നഗരത്തില്‍ ഒരാള്‍ക്ക് പോലും ഇന്ന് കൊവിഡ് ഇല്ല എന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കന്‍ ഇറ്റലിയിലെ ആദ്യത്തെ കൊറോണ മരണം സംഭവിച്ചത് വോ പട്ടണത്തിലായിരുന്നുവെന്നത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൂട്ടപരിശോധനയിലൂടെ കൊവിഡ് 19നെ വോ പട്ടണത്തിന് പൂര്‍ണമായും നിയന്ത്രിക്കാനായി. യാതൊരു ലക്ഷണവും കാണിക്കാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കി. നഗരത്തിലെ 3300 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യ പരിശോധനയില്‍ 89 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീടത് 6 ആയി കുറഞ്ഞു. അങ്ങനെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് നഗരത്തില്‍ നിന്ന് കൊവിഡിനെ അവര്‍ തുടച്ചു നീക്കിയത്. 100 ശതമാനാണ് റിക്കവറി റേറ്റ്.

ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതിലൂടെ രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്ന് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച ഇന്‍ഫെക്ഷന്‍ വിദഗ്ധ ആന്‍ഡ്രിയ ക്രിസാന്റി പറയുന്നു. രോഗം ബാധിച്ചവരെ ആദ്യം തന്നെ കണ്ടെത്താന്‍ സാധിച്ചില്ലായിരുന്നുവെങ്കില്‍ ഒരു വലിയ ദുരന്തമാകുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

'ഒരു ടെസ്റ്റ് ആര്‍ക്കും ദോഷം ചെയ്യില്ല. ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഞങ്ങള്‍ എല്ലാവരുടെയും സാംപിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. ചില 'വിദഗ്ധര്‍' പോലും ഞങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞിരുന്നു. ആദ്യ രണ്ട് റൗണ്ട് പരിശോധനകളില്‍ പോസിറ്റീവ് കേസുകള്‍ കണ്ടെത്തി. പിന്നീട് അത് സീറോ ആയി.''- വോ റീജിയണ്‍ ഗവര്‍ണര്‍ ലൂക്ക സയ്യ പറഞ്ഞു.

എന്നാല്‍ കൊവിഡ് ബാധിതരെ കണ്ടെത്താന്‍ കൂട്ടപരിശോധന നടത്താമെന്ന് ലോകാരോഗ്യ സംഘടന ഇതുവരെ നിര്‍ദേശിച്ചിട്ടില്ല. രോഗ ലക്ഷണം ഇല്ലാത്തവരിലും പരിശോധന നടത്തുന്നത് ഒരു പക്ഷെ ഉപയോഗശൂന്യമായ നടപടിയായേക്കാമെന്ന് മിലാന്‍ ആശുപത്രിയിലെ ഇന്‍ഫെക്ഷന്‍ വിഭാഗം തലവനായ മാസിമോ ഗല്ലി ദ ഗാര്‍ഡിയനോട് പറഞ്ഞത്. ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവായ ഒരാളില്‍ പിന്നീട് രോഗം വരാമെന്നും ഗല്ലി പറയുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT