POPULAR READ

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി 

THE CUE

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഇനിമുതല്‍ രണ്ട് ദിവസം അവധി. ജീവനക്കാര്‍ 5 ദിവസം ജോലിയെടുത്താല്‍ മതി. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. രണ്ട് അവധി നല്‍കുന്ന സാഹചര്യത്തില്‍ ഓരോ ദിവസത്തെയും ജോലി സമയം 45 മിനിട്ട്‌ വര്‍ധിപ്പിക്കും. ഇതുപ്രകാരം രാവിലെ 9.45 മുതല്‍ വൈകീട്ട് 6.15 വരെയാകും ജോലി സമയം. ഉച്ചഭക്ഷണ ഇടവേളയടക്കമാണിത്. അതായത് 7 മണിക്കൂര്‍ 15 മിനിട്ടില്‍ നിന്ന് പ്രവൃത്തിസമയം 8 മണിക്കൂറിലേക്ക് വര്‍ധിക്കും. ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 288 പ്രവൃത്തി ദിവസങ്ങളായിരുന്നു. എന്നാല്‍ ഇത് 264 ആയി കുറയും.

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 22 ലക്ഷത്തോളം വരും. അതേസമയം പൊലീസ്, അഗ്നിശമന സേന, ശുചീകരണ തൊഴിലാളികല്‍, കോളജ് അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് ഈ ആനുകൂല്യം ഇപ്പോള്‍ ലഭ്യമാകില്ല. പുതിയ തീരുമാനത്തോടെ വെള്ളവും വൈദ്യുതിയും ഇന്ധനവുമെല്ലാം ലാഭിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കൂടാതെ ഉദ്യോഗസ്ഥര്‍ക്ക് കുടുംബത്തോടൊപ്പം കഴിയാന്‍ കൂടുതല്‍ സമയം ലഭ്യമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാന്‍, ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, തമിഴ്‌നാട് പശ്ചിമബംഗാള്‍, എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT