POPULAR READ

ട്രെന്‍ഡിങ് ആയി ലീവിംഗ് വിത്ത് പി.എം.എസ് ക്യാമ്പയിന്‍

ദുബായ് : സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി ലീവിംഗ് വിത്ത് പി.എം.എസ് ക്യാമ്പയിന്‍. പിരീഡ്‌സിനോട് അനുബന്ധിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വിഷമങ്ങളെയും സംഘര്‍ഷങ്ങളെയും ആണ് പ്രീമെന്‍സ്ട്രുവല്‍ സിന്‍ഡ്രം അഥവാ പി.എം.എസ് എന്ന് വിളിക്കുന്നത്. പെട്ടെന്ന് ദേഷ്യം വരിക, സങ്കടം, കരച്ചില്‍, ഉറക്കമില്ലായ്മ, ഡിപ്രഷന്‍, ആത്മഹത്യ പ്രവണത തുടങ്ങിയവയാണ് പി.എം. എസിന്റെ പ്രധാന ലക്ഷണങ്ങള്‍. പി.എം.എസിന്റെ രൂക്ഷമായിട്ടുളള അവസ്ഥയാണ് പി.എം.ഡി.ഡി. കാലങ്ങളായി സ്ത്രീകള്‍ ഈ പ്രശ്നങ്ങളിലൂടെ കടന്ന് പോയിട്ടും പി.എം.എസിനെ കുറിച്ച് പൊതു ധാരണ താരതമ്യേനെ കുറവാണ്. ഈ സാഹചര്യത്തിലാണ് ലീവിംഗ് വിത്ത് പി എം എസ് എന്ന ക്യാമ്പയിനുമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിനാര്‍ ഗ്ലോബല്‍ അക്കാദമി രംഗത്തെത്തിയത്.

പി.എം.എസിന് തുടര്‍ന്ന് ആത്മഹത്യ ചെയ്ത അമ്മയെ കുറിച്ചുള്ള മകളുടെ ഓര്‍മ്മക്കുറിപ്പിലൂടെ തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് മണിക്കൂറുകള്‍ക്കകം വൈറലായി. പല പ്രമുഖരും ഫേസ്ബുക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും ക്യാമ്പയിന്‍ പങ്കുവെച്ചു. സ്ത്രീകളെക്കുറിച്ച് അധികം ആരും ചര്‍ച്ച ചെയ്യാത്ത വിഷയമാണ്. സ്ത്രീകളുടെ അനുഭവങ്ങള്‍ അവളിലൂടെയും അവരെ മനസ്സിലാക്കുന്ന പുരുഷന്‍മാരിലൂടേയും ലോകം അറിയണമെന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് ചിനാര്‍ ഗ്ലോബല്‍ അക്കാദമിയുടെ സ്ഥാപകയും ഡയറക്ടറുമായ നിഷ രത്‌നമ്മ പറഞ്ഞു.

പലപ്പോഴും വീട്ടിലെ പുരുഷന്മാരെ അപേക്ഷിച്ച് കുട്ടികളാണ് പി.എം.എസിന്റെ നിശ്ബദ ഇരകളായി മാറുന്നത്. പൊതുബോധം വളര്‍ത്തുന്നതിലൂടെ പി.എം.എസിന്റെ ഭാഗമായി കുടുംബങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍ കുറയ്ക്കാന്‍ ആകുമെന്ന് വിലയിരുത്തപ്പെടുന്നു. ലീവിംഗ് വിത്ത് പി.എം.എസ് ക്യാമ്പയിന്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പലരും സ്വന്തം അനുഭവങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായിരിക്കുകയാണ്. വരുംദിവസങ്ങളില്‍ ലീവിംഗ് വിത്ത് പി.എം.എസ് ക്യാമ്പിന്റെ ഭാഗമായി കൂടുതല്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ചിനാര്‍ ഗ്ലോബല്‍ അക്കാദമിയുടെ തീരുമാനമെന്ന് നിഷ പറയുന്നു.

പോസിറ്റിന്റെ പൂര്‍ണ്ണ രൂപം

'എന്റെ അമ്മ ആത്മഹത്യ ചെയ്തത് അവരുടെ PMS ദിനങ്ങളിലാണ്. അമ്മ അനുഭവിച്ച അതേ മാനസിക സംഘര്‍ഷക്കളിലൂടെയാണ് ഇപ്പൊ ഞാനും ഓരോ മാസവും കടന്ന് പോവുന്നത്' - ഒരു മകള്‍.

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സ്വഭാവ വ്യതിയാനങ്ങള്‍ അസഹനീയമായ രീതിയില്‍ പ്രകടിപ്പിക്കുന്നത് എപ്പോഴാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?

അതെ, അതു തന്നെ PMS. ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായി എല്ലാ മാസവും ആര്‍ത്തവത്തോടുടുപ്പിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വിഷമങ്ങളേയും സംഘര്‍ഷങ്ങളേയുമാണ് Premenstrual Syndrome അഥവാ PMS എന്ന് പറയുന്നത്. മിക്ക കാര്യങ്ങളിലും ദേഷ്യം, പൊട്ടിത്തെറി, വിഷാദം, കരച്ചില്‍, ഉറക്കമില്ലായ്മ, ഡിപ്രഷന്‍, ആത്മഹത്യ പ്രവണത മുതലായവയാണ് PMS ന്റെ ചില ലക്ഷണങ്ങള്‍.

ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമായി കണ്ട് അവഗണിക്കുന്നതിനാലാണ് സ്ത്രീകളടക്കമുള്ള ഭൂരിഭാഗം മനുഷ്യര്‍ക്കും ഇതേക്കുറിച്ച് അറിവില്ലാത്തതും ഇതിന് പ്രത്യേകിച്ച് ചികിത്സയോ മരുന്നുകളോ ഇപ്പോഴും ലഭ്യമല്ലാത്തതും. PMS സ്ത്രീകളെ മാത്രമല്ല അവള്‍ക്കു ചുറ്റുമുള്ള എല്ലാവരിലേക്കും വ്യാപിക്കുന്നുണ്ടെങ്കിലും അമ്മമാരിലെ mood swings കുഞ്ഞുങ്ങളെയാണ് ഏറ്റവും ബാധിക്കുന്നത്.

സ്ത്രീകളുടെ അനുഭവങ്ങള്‍ അവളിലൂടെയും അവളെ മനസ്സിലാക്കുന്ന എല്ലാ മനുഷ്യരിലൂടെയും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ചിനാര്‍ ഗ്ലോബല്‍ അക്കാദമി ആരംഭിക്കുന്ന #LivingWithPMS എന്ന സോഷ്യല്‍ മീഡിയ hashtag campaign ല്‍ എന്റെ കുറച്ച് സുഹൃത്തുക്കളെ ടാഗ് ചെയ്ത് കൊണ്ട് ഞാനും പങ്ക്ചേരുകയാണ്.

ചുറ്റുമുള്ള ലോകം കുറച്ചു കൂടി പ്രകാശമുള്ളതാക്കാന്‍ നിങ്ങള്‍ക്കും ഈ campaign ന്റെ ഭാഗമാവാം.

#LivingWithPMS #pms #pmscampaignbychinar #premenstrualsyndrome

For More Details Contact-

NISHA -+971 54 414 5874 - Director Chinar Global Academy

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

SCROLL FOR NEXT