POPULAR READ

‘ഇനിയും സമ്മര്‍ദ്ദം താങ്ങാനാവില്ല, സംരംഭകനെന്ന നിലയില്‍ പരാജയപ്പെട്ടു’,കാണാതായ സിസിഡി ഉടമ സിദ്ധാര്‍ഥയുടെ കത്ത് 

THE CUE

കഫേ കോഫി ഡേ സ്ഥാപക ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തതാണെന്ന് സംശയം. നേത്രാവതി നദിക്ക് സമീപം ഇദ്ദേഹം കാറില്‍ നിന്ന് ഇറങ്ങിപ്പോയെന്നും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവന്നില്ലെന്നുമാണ് ഡ്രൈവറുടെ മൊഴി. . കമ്പനിക്ക് 7000 കോടിയുടെ ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. അദ്ദേഹം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് അയച്ചെന്ന് പറയപ്പെടുന്ന കത്ത് പുറത്തുവന്നു. ന്യൂസ് 18 ആണ് കത്ത് പുറത്തുവിട്ടത്. കത്തിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

കഫേ കോഫി ഡേ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെയും കോഫി ഡേ കുടുംബത്തെയും അഭിസംബോധന ചെയ്താണ് കത്ത്. പരാമര്‍ശങ്ങള്‍ ഇങ്ങനെ. 37 വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ കമ്പനിയിലും അനുബന്ധ സ്ഥാപനങ്ങളിലുമായി നേരിട്ട് 30,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇതിന് പുറമെ ടെക്‌നോളജി കമ്പനിയില്‍ 20,000 തൊഴിലവസരങ്ങളും ഉണ്ടാക്കി. എന്നാല്‍ കമ്പനിയെ ലാഭത്തിലാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു.

കമ്പനിക്കുവേണ്ടി എല്ലാം നല്‍കി. വിശ്വാസമര്‍പ്പിച്ചവരെ നിരാശപ്പെടുത്തുന്നതില്‍ ക്ഷമിക്കണം. ഏറെക്കാലമായി പോരാടി നിന്നെങ്കിലും ,ഓഹരി തിരികെ വാങ്ങണമെന്ന് ഒരു സ്വകാര്യ ഇക്വിറ്റി പാര്‍ട്‌നറില്‍ നിന്നുള്ള സമ്മര്‍ദ്ദം ഇനിമേല്‍ താങ്ങാനാവില്ല. ആറുമാസം മുന്‍പ് ഒരു സുഹൃത്തില്‍ നിന്ന് വന്‍തുക കടം വാങ്ങിയാണ് ഇടപാടുകള്‍ ഭാഗികമായി നിര്‍വഹിച്ചത്. കടം നല്‍കിയ മറ്റുള്ളവരില്‍ നിന്നുള്ള സമ്മര്‍ദ്ദവും എന്നെ കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. മുന്‍ ആദായനികുതി വകുപ്പ് ഡിജിയില്‍ നിന്നും ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നു. രണ്ട് തവണയായി ജപ്തിനടപടികള്‍ നേരിട്ടു. പുതുക്കിയ കണക്കുകള്‍ സമര്‍പ്പിച്ചിട്ടും നീതിയുക്തമല്ലാത്ത നടപടികളാണ് നേരിടേണ്ടി വന്നത്. ഇത് വലിയ പ്രതിന്ധിയാണ് സൃഷ്ടിച്ചത്.

പുതിയ മാനേജ്‌മെന്റിന്റെ കീഴില്‍ ശക്തമായി ബിസിനസ് മുന്നോട്ടുകൊണ്ടുപോകണമെന്ന് ഞാന്‍ ഹൃദയപൂര്‍വ്വം ആവശ്യപ്പെടുന്നു. എല്ലാ തെറ്റുകള്‍ക്കും ഞാനാണ് ഉത്തരവാദി. എല്ലാ സാമ്പത്തിക ഇടപാടുകളുടെയും ഉത്തരവാദി ഞാനാണ്. എന്റെ ഇടപാടുകളെക്കുറിച്ച് ടീമിനും ഓഡിറ്റര്‍മാര്‍ക്കും മാനേജ്‌മെന്റിനും ഒരറിവുമില്ലായിരുന്നു. കുടുംബത്തില്‍ നിന്നുപോലും ഇക്കാര്യങ്ങള്‍ ഞാന്‍ മറച്ചുവെച്ചു. ആരെയെങ്കിലും ചതിക്കുകയോ തെറ്റായി നയിക്കുകയോ എന്റെ ലക്ഷ്യമായിരുന്നില്ല. ഒരു സംരംഭകന്‍ എന്ന നിലയില്‍ ഞാന്‍ പരാജയപ്പെട്ടു. ഇതെന്റ സത്യസന്ധമായ അടിയറവ് പറച്ചിലാണ്. എന്നോട് പൊറുത്ത് മാപ്പ് നല്‍കണം. ആസ്തി വകകളുടെ പട്ടിക ഞാന്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഓരോ സ്വത്തിന്റെയും മൂല്യവും ഇവിടെ വ്യക്തമാക്കുന്നു. ഇതുപയോഗിച്ച് ബാധ്യതകള്‍ തീര്‍ക്കാമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT