കഫേ കോഫി ഡേ സ്ഥാപകനും എസ്എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ഥയെ കാണാതായി 

കഫേ കോഫി ഡേ സ്ഥാപകനും എസ്എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ഥയെ കാണാതായി 

കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ഥയെ മംഗലാപുരത്തിനടുത്ത് നേത്രാവതി പുഴയില്‍ കാണാതായി. ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണയുടെ മരുമകനാണ്.തിങ്കളാഴ്ച വൈകീട്ടാണ് കാണാതായത്. പോലീസ് തിരച്ചില്‍ നടത്തുകയാണ്.

കാറില്‍ നിന്നിറങ്ങി നേത്രാവതി പുഴയുടെ പാലത്തിനടുത്തേക്ക് പോയ സിദ്ധാര്‍ഥ് ഒരു മണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്തിയില്ലെന്ന് ഡ്രൈവറാണ് ബന്ധുക്കളെ അറിയിച്ചത്. ദേശീയപാത 66ലൂടെ സഞ്ചരിക്കുമ്പോള്‍ സിദ്ധാര്‍ഥ് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഫോണില്‍ സംസാരിച്ച് കൊണ്ട് പുഴക്കരികിലേക്ക് പോയെന്നും ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

എസ് എം കൃഷ്ണയുടെ മകള്‍ മാളവികയുടെ ഭര്‍ത്താവാണ് സിദ്ധാര്‍ഥ്. ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശ്യംഖലയാണ് കഫേ കോഫി ഡേ. ഈ മേഖലയില്‍ 130 വര്‍ഷത്തിന് മുകളില്‍ കച്ചവട പാരമ്പര്യമുള്ളവരാണ് സിദ്ധാര്‍ഥിന്റെ കുടുംബം.

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ എന്നിവര്‍ എസ് എം കൃഷ്ണയെ സന്ദര്‍ശിച്ചു. തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കി.

Related Stories

No stories found.
logo
The Cue
www.thecue.in