POPULAR READ

മുഖ്യമന്ത്രീ, 3000 കുടുംബങ്ങളുടെ ജീവനാണ്; ജനങ്ങളുടെ പ്രയാസം മനസിലാക്കി ചെങ്ങോട്ടുമല സംരക്ഷിക്കണം

ചെങ്ങോട്ട്മല തുരന്നുള്ള ഖനനത്തിന് അനുമതി നല്‍കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പതിനായിരം പേര്‍ കത്തയക്കുകയാണ്. എഴുത്തുകാരന്‍ ടിപി രാജീവനാണ് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതം ചൂണ്ടിക്കാട്ടി ആദ്യ കത്ത് എഴുതിയത്. ടി പി രാജീവന്‍ എഴുതിയ കത്തും, മുഖ്യമന്ത്രിക്ക് മുന്നിലുള്ള അപേക്ഷയും.

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക്,

കോഴിക്കോട് ജില്ലയില്‍ ചെങ്ങോട്ട് മലയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമങ്ങളിലൊന്നായ നരയംകുളം(കോട്ടൂര്‍ പഞ്ചായത്ത്) നിവാസിയാണ് ഞാന്‍. ഞാന്‍ താമസിക്കുന്ന പഞ്ചായത്ത് ഉള്‍പ്പെടെ കുറേയേറെ പഞ്ചായത്തുകളുടെ പാരിസ്ഥിതിക സന്തുലനം സംരക്ഷിക്കുകയും ജലലഭ്യത ഉറപ്പുവരുത്തുന്നകയും ചെയ്യുന്ന മലയാണ് ചെങ്ങോട്ടുമല.

കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങളായി ഈ മലയില്‍ പാറഖനനം നടത്താന്‍ പത്തനംതിട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ക്വാറി സ്ഥാപനം ശ്രമം നടത്തിവരികയാണ്. നിയമാനുസൃതമായി നടത്തിയ എല്ലാ പഠനങ്ങളും ഇങ്ങനെ ഒരു ക്വാറി ഇവിടെ ആരംഭിക്കുന്നതിന് എതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്തിന്റെ ജൈവസമ്പത്തിനും മണ്ണിനും ജലഘടനക്കും ഇത് ഏറെ ഹാനികരമായിരിക്കും എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രീയപഠനങ്ങള്‍ ഈ നിഗമനത്തിലെത്തിയത്.

ഈ പഠനങ്ങളെയും മുന്നറിയിപ്പുകളെയും അവഗണിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് അധികാരികളെ പോലും അറിയിക്കാതെ ക്വാറി സംഘത്തിന്റെ കൂടെ സ്ഥലം സന്ദര്‍ശിച്ച ഒരു സമിതി ഖനനത്തിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി എന്ന് വാര്‍ത്ത വന്നിരിക്കുന്നു. പ്രകൃതി ചൂഷണത്തിന്റെ പാഠം അനുഭവിക്കുന്ന ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കാതിരിക്കാനും ഖനനാനുമതി നല്‍കാതിരിക്കാനും നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

ടിപി രാജീവന്‍

ഒപ്പ്

പ്രിയപ്പെട്ട മുഖ്യമന്ത്രി,

കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ പഞ്ചായത്തിലെ പരിസ്ഥിതി ദുര്‍ബലപ്രദേശമായ ചെങ്ങോട്ടുമലയില്‍ പത്തനംതിട്ട സ്വദേശി തോമസ് ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള എട്ട് ക്വാറി കമ്പനികള്‍ 100 ഏക്കറിലധികം സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതില്‍ ഡെല്‍റ്റ റോക്‌സ് പ്രൊഡക്ട് എന്ന കമ്പനി 12 ഏക്കര്‍ സ്ഥലത്ത് കരിങ്കല്‍ ക്വാറി തുടങ്ങാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ക്വാറിക്ക് വേണ്ടി നേരത്തെ നല്‍കിയ പാരിസ്ഥിതികാനുമതി ജില്ലാ കലക്ടര്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ കമ്പനി വീണ്ടും അപേക്ഷ നല്‍കി പാരിസ്ഥിതികാനുമതി തരപ്പെടുത്താനുള്ള നീക്കം നടത്തുന്നു.

ജില്ലാ കലക്ടര്‍ നിയോഗിച്ച വിദദ്ധ സംഘം, cwrdm, പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെ ഏജന്‍സികളെല്ലാം ഇവിടെ ക്വാറി വന്നാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. കോട്ടൂര്‍, കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിലെ 3000 കുടുംബങ്ങളുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കും.

ജനങ്ങളുടെ പ്രയാസം മനസിലാക്കുന്ന ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ ചെങ്ങോട്ടുമലയെ സംരക്ഷിക്കുന്ന നടപടി കൈക്കൊള്ളമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

SCROLL FOR NEXT