POPULAR READ

ഈ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ 'കഥ മാത്രം', കൊവിഡ് മനുഷ്യരെ അകലത്തിലാക്കുമ്പോള്‍ വായനയും ചര്‍ച്ചകളും പുനര്‍ജനിക്കുന്നത് ഇങ്ങനെ

കൊവിഡ് മഹാവ്യാധിയെ നേരിടാന്‍ മനുഷ്യര്‍ വീട്ടകങ്ങൡലായപ്പോള്‍ തുറന്ന സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും സമരങ്ങളുടെയും കൂട്ടായ്മകളുടെയും ഇടം കൂടിയാണ് താല്‍ക്കാലികമായി അപ്രത്യക്ഷമായത്. 'കഥ മാത്രം' എന്ന പേരില്‍ എഴുത്തുകാരന്‍ ഹരിദാസ് കരിവെള്ളൂര്‍ തുടക്കമിട്ട കൂട്ടായ്മ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്ന അകലത്തെ കഥകളുടെ ലോകത്തെ അടുപ്പങ്ങളിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം കൂടിയായിരുന്നു. മേയ് പകുതി പിന്നിടുമ്പോള്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ മലയാളത്തിലെ സമകാലീന ചെറുകഥകളുടെ വിശാലമായ ചര്‍ച്ചയും വായനയും വിമര്‍ശനവും സജീവമാക്കിയ സാഹിത്യകൂട്ടായ്മയായി കഥ മാത്രം മാറി.

എന്താണ് കഥ മാത്രം, ഹരിദാസ് കരിവെള്ളൂര്‍ പറയുന്നു

വായനക്കാരും എഴുത്തുകാരും ഒരുമിച്ച് താമസിക്കുന്ന ഒരു വീട് ചെറുപ്പത്തില്‍ എന്റെ സ്വപ്നമായിരുന്നു: എഴുത്തുകാര്‍ കഥ എഴുതിയതും കാത്ത് വായിക്കാന്‍ തയ്യാറായി വായനക്കാ.ര്‍ വായനക്കാർ എന്തു പറയുമെന്നതും കാത്ത് എഴുത്തുകാർ. പരസ്പരം പൂരിപ്പിക്കപ്പെടുന്ന രണ്ട് വിഭാഗങ്ങളെ ഒരു വീട്ടില്‍ താമസിപ്പിക്കുക: ചെറുപ്പത്തില്‍ കണ്ട ആ സ്വപനമാണ് പില്‍ക്കാലത്ത് ,ഈ കോവിഡ് കാലത്ത് കഥ മാത്രം' എന്ന വാട്‌സ് ആപ് കൂട്ടായ്മയായി. കഥയ്ക്കു വേണ്ടി മാത്രമുള്ള ആഗോള പ്ലാറ്റ്‌ഫോമാണ് കഥ മാത്രം.

മലയാളത്തിലെ മികച്ച എഴുത്തുകാര്‍ക്ക് പോലും വായന കുറഞ്ഞു പോകുന്നില്ലേ എന്ന ഒരാശങ്കയുണ്ട്: പുസ്തകങ്ങള്‍ ധാരാളമായി വിറ്റുപോകുകയും അവ ലൈബ്രറികളില്‍ ഇടം പിടിക്കുകയും ചെയ്യുന്നുണ്ട്: സംശയമില്ല.. എന്നാല്‍ മറ്റു വിനോദോപാധികള്‍ ധാരാളമുണ്ടാവുകയും, ആധുനിക സാങ്കേതിക വിദ്യകള്‍ ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന കാലത്ത് ആളുകള്‍ പഴയതുപോലെ പുസ്തക / കഥാ വായനകളില്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടോ എന്നത് തീര്‍ച്ചയായും പ്രസക്തമായ ഒരന്വേഷണം വേണ്ട വിഷയമാണെന്ന് തോന്നി. ആ അന്വേഷണത്തിന്റെ ഭാഗമാണ് ' കഥ മാത്രം' എന്ന ഓണ്‍ലൈന്‍ വായനവേദി :

മലയാളത്തിലെ മിക്ക എഴുത്തുകാരും പത്രാധിപന്മാരും മാധ്യമ പ്രവര്‍ത്തകരും മികച്ച വായനക്കാരുമുള്ള കഥ മാത്രം എന്ന ഗ്രൂപ്പ് വാട്‌സ്ആപ്പില്‍ രൂപീകരിച്ചു: ' സോഷ്യല്‍ മീഡിയയില്‍ നിന്നാണ് വായനക്കാരെ ചേര്‍ത്തത്: ഗ്രൂപ്പിന് പ്രാദേശികത ദേശീയത ഒന്നുമില്ല: കേരളത്തില്‍ നിന്ന് മാത്രമല്ല ഇന്ത്യയിലെ വിവിധ പ്രദേശങ്ങള്‍, യു എസ് എ, യു.കെ .ആസ്‌ട്രേലിയ' 'യു എ ഇ ,സൗദി തുടങ്ങി നിരവധി രാജ്യങ്ങളിലെ മലയാള എഴുത്തുകാരും വായനക്കാരും കഥ മാത്രത്തിലുണ്ട്

ഓരോ ആഴ്ചയിലും പ്രശസ്തമായ ഓരോ കഥ തിരഞ്ഞെടുക്കുകയും അത് ഗ്രൂപ്പിലിട്ട് 2 മണിക്കൂര്‍ നേരം ലൈവ് സംവാദം 'ഏര്‍പ്പെടുത്തുകയും ചെയ്യുന്നു: ഈ സമയത്ത് അംഗങ്ങള്‍ ലോകത്തിലെ വിവിധ ഇടങ്ങളില്‍ നിന്ന് ഒരേ സമയം വീഡിയോ/ഓഡിയോ/ എഴുത്ത് വഴി സംവാദത്തില്‍ പങ്കെടുക്കുന്നു: അവസാനം കഥാകൃത്ത് മറുപടി പറയുന്നു

പ്രശസ്ത എഴുത്തുകാര്‍ സേതു, അശോകന്‍ ചരുവില്‍ അംബികാസുതന്‍ മാങ്ങാട് , ഹരിദാസ് കരിവെള്ളൂര്‍, ഇ സന്തോഷ് കുമാര്‍, സന്തോഷ് ഏച്ചിക്കാനം, ജി ആര്‍ ഇന്ദു ഗോപന്‍ , ഷീബ ഇ.കെ,എസ് ഹരീഷ്, കെ വി മണികണ്ഠന്‍, പി.കെ.സുധി , വി സുരേഷ് കുമാര്‍, തുടങ്ങിയവരുടെ കഥകള്‍ ചര്‍ച്ച ചെയ്തു: ഇ.പി.രാജ ഗോപാലന്‍ ' ഇന്ദുമേനോന്‍ , റീജ .വി,.ജിനേഷ് കുമാര്‍ എരമം, ടി കെ അനില്‍ കുമാര്‍, പി കെ സുരേഷ് കുമാര്‍, പി കെ ശ്രീവത്സന്‍, വി. ചന്ദ്രബാബു 'എം ആര്‍ മഹേഷ് ,അജീഷ് ജി ദത്തന്‍ എന്നീ എഴുത്തുകാരും നിരൂപകരും വിഷയം അവതരിപ്പിച്ചു: അമല്‍, പ്രമോദ് കൂവേരി തുടങ്ങിയ എഴുത്തുകാര്‍ ചര്‍ച്ചയില്‍ തങ്ങളുടെ ചിത്രങ്ങള്‍ നല്‍കി. ഓരോ സംവാദത്തിലും 70 നും 80 നും ഇടയില്‍ എഴുത്തുകാരും വായനക്കാരും സജീവമായി പങ്കെടുക്കുന്നു

മലയാളത്തിലെ പുതിയ 10 കഥകള്‍ ചേര്‍ത്ത് കഥോത്സവം നടത്തുകയാണ് കഥ മാത്രം വാട്‌സ് ആപ്പ് ഗ്രൂപ്പ്. ലോക് ഡൗണ്‍ കഴിഞ്ഞാലും സജീവമായിത്തന്നെ തുടരുമെന്ന രീതിയിലാണ് കൂട്ടായ്മ.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT