POPULAR READ

പീഡനക്കേസില്‍ കണ്ണന്‍ പട്ടാമ്പിയെ പിടികൂടാതെ പൊലീസ്, മുഖ്യമന്ത്രിക്ക് ഡോക്ടറുടെ പരാതി

നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പിക്കെതിരെ നല്‍കിയ പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് പരാതി. പട്ടാമ്പി സ്വദേശിയായ ഡോക്ടറാണ് കണ്ണന്‍ പട്ടാമ്പിക്കെതിരെ പരാതി നല്‍കിയിരുന്നത്. പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് പരാതി. പരാതിക്കാരിയായ ഡോക്ടര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഡോക്ടറുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവില്‍ ആണെന്നാണ് പൊലീസ് വിശദീകരണം. ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരന്‍ കൂടിയായ കണ്ണന്‍ പട്ടാമ്പി മേജര്‍ രവിയുടെ സിനിമകളിലെ നിരന്തര സാന്നിധ്യമാണ്.

2019 നവംബറിലാണ് പൊലീസില്‍ ആദ്യ പരാതി നല്‍കിയതെന്ന് ഡോക്ടര്‍. ആശുപത്രിയിലെത്തി കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒന്നരക്കൊല്ലമായി തുടര്‍ച്ചയായി ഭീഷണി തുടരുകയാണ്. ജീവിക്കാന്‍ സമ്മതിക്കാത്ത തരത്തില്‍ അപവാദ പ്രചരണവും ഭീഷണിയും തുടരുകയാണെന്നും ഡോക്ടര്‍ പറയുന്നു.

വാട്ടര്‍ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ട് മര്‍ദിച്ച കേസില്‍ കണ്ണന്‍ പട്ടാമ്പി മുമ്പ് അറസ്റ്റിലായിട്ടുണ്ട്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT