POPULAR READ

'അയോഗ്യത അലങ്കാരമായ ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നാണക്കേടാണ്', സാക്ഷരത നേടിയ ജനതയെ എന്തായിട്ടാണ് കണക്കാക്കുന്നതെന്ന് ജോയ് മാത്യു

കേരള സര്‍ക്കാര്‍ കോവളത്തൊരു രാജ്യാന്തര ബഹിരാകാശ കോണ്‍ക്ലേവ് സംഘടിപ്പിച്ചപ്പോള്‍, അതില്‍ പങ്കെടുത്ത മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഐഎസ്ആര്‍ഒയില്‍ ഉന്നത സ്ഥാനമലങ്കരിച്ച ശാസ്ത്രജ്ഞനുമായ എം.സി.ദത്തന് ഉപഹാരം നല്‍കാന്‍ നിയോഗിക്കപ്പെട്ടത് സ്വപ്ന സുരേഷ് ആയിരുന്നു. ഒരു ശാസ്ത്രജ്ഞനെ ഇതില്‍പരം അപമാനിക്കാനുണ്ടോ എന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. യോഗ്യതയെക്കാള്‍ അയോഗ്യതയും അപയോഗ്യതയും അലങ്കാരമായി കാണുന്ന ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്കു നാണക്കേടാണെന്നും ജോയ് മാത്യു എഴുതുന്നു. മലയാള മനോരമ ദിനപത്രത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. ഈ സംഭവം കണ്ടപ്പോള്‍ തല താഴ്ന്നു പോയി. ആ വ്യക്തി പത്താം ക്ലാസ് പാസായോ ഇല്ലയോ എന്ന തര്‍ക്കം ഈ വിഷയത്തില്‍ വിട്ടുകളയാം. പക്ഷേ, അവരുടെ മറ്റെല്ലാ യോഗ്യതകളുംകൊണ്ട് സര്‍ക്കാര്‍ നമുക്കഭിമാനമായ ആ ശാസ്ത്രജ്ഞനെ അപമാനിച്ചുകളഞ്ഞു.

വിദ്യാഭ്യാസയോഗ്യതയല്ല ഒരാളെ വിലയിരുത്താനുള്ള ശരിയായ മാനദണ്ഡം എന്നതു ശരി. പരിഷ്‌കൃത വിദ്യാഭ്യാസം ലഭിക്കാന്‍ അവസരമില്ലാതെപോയ എത്രയോ കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, കലാകാരന്മാര്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ ഒക്കെ നമുക്കു ചുറ്റിലുമുണ്ട്, മികവിന്റെ തൂവലുള്ളവര്‍. എന്നാല്‍, അനധികൃത വഴിയിലൂടെ മികച്ച ജോലികള്‍ സ്വായത്തമാക്കാനും വ്യാജ കേസുകളിലൂടെ നിരപരാധികളെ കുടുക്കാനുള്ള വൈദഗ്ധ്യം കൈമുതലാക്കിയ മുതലുകളെ എഴുന്നള്ളിച്ചുകൊണ്ടു നടക്കുന്ന ഒരു ജനകീയ ഗവണ്‍മെന്റ് നൂറുശതമാനം സാക്ഷരത നേടിയ ജനതയെ എന്തായിട്ടാണു കണക്കാക്കുന്നത്? ജോയ് മാത്യു കുറിപ്പില്‍ ചോദിക്കുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേരളത്തില്‍ ചെറുപ്പക്കാര്‍ എംടെക്കും എംബിഎയും കഴിഞ്ഞു വാടകവണ്ടികളോടിച്ചും ഹോട്ടലുകളില്‍നിന്നു ഭക്ഷണമെത്തിച്ചും അന്യരാജ്യത്തു ചുമടെടുക്കാനെങ്കിലും കഴിഞ്ഞാലെന്നുവരെ ആശിച്ചു നാടുവിടുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരക്കാര്‍ അധികാര സ്ഥാനത്തുള്ളവരുടെ ചുമലില്‍ കയറിയിരിക്കുന്നതിന്റെ ഗുട്ടന്‍സ് എന്താകും? പിഎസ്സി പരീക്ഷയെഴുതി (അതിന്റെ കഥ പറയണ്ടാ) നേരാംവഴിക്കൊരു ജോലി കിനാവു കാണുന്നവരെ കൊഞ്ഞനം കുത്തിക്കൊണ്ട് ഇവരൊക്കെ നിരയായി ഉന്നതശമ്പള പദവികളില്‍ എത്തിപ്പെടുന്നത് എങ്ങനെയാണ്? അതോ ഇതാണോ വൈരുധ്യാത്മക ഭൗതികവാദം?

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT