POPULAR READ

'പിണറായി സിപിഎം ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു'; 118 എ യില്‍ സനല്‍കുമാര്‍ ശശിധരന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പാര്‍ട്ടിക്ക് അഹിതമായി മാറിയതെന്ന് സനല്‍കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

പൊലീസ് നിയമഭേദഗതി നടപ്പാക്കില്ലെന്ന് സിപിഎമ്മും സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. കടുത്ത എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്. സിപിഎം സെക്രട്ടറിയേറ്റ് യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്യുകയും നടപ്പാക്കേണ്ടെന്ന ധാരണയിലെത്തുകയുമായിരുന്നു. പ്രസ്തുത നിയമത്തിനെതിരെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നിലപാട് വ്യക്തമാക്കി.ഈ സാഹചര്യത്തിലാണ് സനല്‍കുമാറിന്റെ പരാമര്‍ശം. സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപം തടയാനെന്ന് പറഞ്ഞുകൊണ്ടുവന്ന നിയമത്തിന്റെ പരിധിയില്‍ എല്ലാ മാധ്യമങ്ങളും വരുമെന്ന് ഉത്തരവില്‍ നിന്ന് വ്യക്തമായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൂടാതെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ തടയാനെന്ന് വിശദീകരിച്ച് അവതരിപ്പിക്കുന്ന നിയമം പക്ഷേ കുറ്റകൃത്യങ്ങളെ വ്യക്തമായ നിര്‍വചിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സിലൂടെ തിടുക്കത്തില്‍ രണ്ട് തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ നിയമം അവതരിപ്പിക്കുന്നത് വിമര്‍ശനങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണെന്നും വാദമുയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ഇതോടെയായിരുന്നു പിന്‍മാറ്റം.

its of doubt that pinarayi Vijayan is Cpm, Says Director Sanal Kumar Sasidharan

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

SCROLL FOR NEXT